US Visa: പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി; വിസ നിഷേധിക്കുന്നതിന് യുഎസിന് പുതിയ കാരണങ്ങള്‍
New US Visa Rules: ആശ്രിതരില്‍ ആര്‍ക്കെങ്കിലും വൈകല്യങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയ ഉണ്ടെങ്കില്‍ അപേക്ഷകന് ജോലി നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന ആശങ്കയും യുഎസ് പങ്കുവെക്കുന്നു.

പ്രതീകാത്മക ചിത്രം
വാഷിങ്ടണ്‍: യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മുട്ടന്‍ പണിയൊരുക്കി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ യുഎസ് വിസ ലഭിച്ചേക്കില്ല. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പബ്ലിക് ചാര്‍ജ് ആയി മാറി, യുഎസ് സമ്പത്ത് ചോര്‍ത്തിക്കളയാന്‍ സാധ്യതയുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറിയതായി അധികൃതര്‍ അറിയിച്ചു. സാംക്രമിക രോഗങ്ങള്‍ക്കായുള്ള പരിശോധന, വാക്‌സിനേഷന്‍ ചരിത്രം, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യ അവസ്ഥ തുടങ്ങിയവയെല്ലാം തുടക്കം മുതല്‍ക്കെ വിസയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ പുതുതായി ചേര്‍ക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ കൂടുതലാളുകളെ ദോഷമായി ബാധിക്കും.
അപേക്ഷന്റെ ആരോഗ്യം വിസ നടപടിയില്‍ പരിഗണിക്കണം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം, പ്രമേഹം, നാഡീ രോഗങ്ങള്‍, മാസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിയുള്‍പ്പെടെയുള്ള മെഡിക്കല്‍ അവസ്ഥകള്‍ക്ക് ചിലപ്പോള്‍ ലക്ഷക്കണക്കിന് ഡോളറിന്റെ ചികിത്സ വേണ്ടി വന്നേക്കാം. അപേക്ഷകര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയുമോ എന്ന കാര്യവും ഓഫീസര്‍മാര്‍ പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ ചെലവിലോ അല്ലെങ്കില്‍ പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവന ഇല്ലാതെയോ ചികിത്സയ്ക്കായുള്ള പണം അപേക്ഷന് കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ വിസ ലഭിച്ചേക്കാം. അപേക്ഷകര്‍ക്ക് പുറമെ, അവരുടെ കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ കുടുംബാംഗങ്ങളുടെ ആരോഗ്യം വിലയിരുത്താനും വിസ ഓപീസര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്.
Also Read: Donald Trump: ‘ഇന്ത്യ സന്ദർശനം പരിഗണിക്കും, മോദി മഹാനായ വ്യക്തിയും സുഹൃത്തും’; ഡോണാൾഡ് ട്രംപ്
ആശ്രിതരില്‍ ആര്‍ക്കെങ്കിലും വൈകല്യങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയ ഉണ്ടെങ്കില്‍ അപേക്ഷകന് ജോലി നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന ആശങ്കയും യുഎസ് പങ്കുവെക്കുന്നു.