AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vladimir Putin: യുക്രൈനില്‍ ചെന്ന് റഷ്യയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; അമേരിക്കക്കാരന്‍ ഡാനിയേല്‍ ഇനി റഷ്യക്കാരന്‍; പുട്ടിന്റെ സമ്മാനം

Putin grants passport to US man: പുടിന്റെ ഉത്തരവ് പ്രകാരം മാർട്ടിൻഡേലിന് പാസ്‌പോർട്ട് അനുവദിക്കുകയായിരുന്നുവെന്ന്‌ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യൻ മിഷനറി എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന മാർട്ടിൻഡെയ്ൽ, യുക്രൈനെതിരായ സംഘര്‍ഷത്തില്‍ റഷ്യയെ പിന്തുണച്ച നിരവധി വിദേശികളിൽ ഒരാളാണ്

Vladimir Putin: യുക്രൈനില്‍ ചെന്ന് റഷ്യയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; അമേരിക്കക്കാരന്‍ ഡാനിയേല്‍ ഇനി റഷ്യക്കാരന്‍; പുട്ടിന്റെ സമ്മാനം
ഡാനിയേൽ മാർട്ടിൻഡെയ്ൽImage Credit source: X/ @RT_com
jayadevan-am
Jayadevan AM | Published: 16 Jul 2025 07:25 AM

മോസ്‌കോ: യുക്രൈനില്‍ നിന്ന് റഷ്യയെ സഹായിച്ച അമേരിക്കക്കാരന് പൗരത്വം അനുവദിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഡാനിയേല്‍ മാര്‍ട്ടിന്‍ഡേല്‍ എന്നയാള്‍ക്കാണ് റഷ്യന്‍ പൗരത്വം അനുവദിച്ചത്. യുക്രൈനിന്റെ കിഴക്കന്‍ പ്രദേശത്ത് താമസിച്ചാണ് ഡാനിയേല്‍ റഷ്യയ്ക്ക് വിവരം കൈമാറിയിരുന്നത്. തുടര്‍ന്ന് റഷ്യന്‍ സൈന്യമാണ് അദ്ദേഹത്തെ യുക്രൈനില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോയത്. മോസ്‌കോയില്‍ വച്ച് ഡാനിയേലിന് റഷ്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചു. ഡാനിയേല്‍ പൗരത്വരേഖകള്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു.

”റഷ്യയുടെ പൗരത്വം സ്വീകരിക്കുന്നു. റഷ്യയുടെ ഭരണഘടന പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. റഷ്യ എന്റെ വീട് മാത്രമല്ല, കുടുംബം കൂടിയാണ്. ഹൃദയംകൊണ്ട് മാത്രമല്ല, നിയമപ്രകാരം കൂടി റഷ്യക്കാരനായതില്‍ സന്തോഷം”-ഡാനിയേല്‍ മാര്‍ട്ടിന്‍ഡേല്‍ പറഞ്ഞു.

പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഉത്തരവ് പ്രകാരം മാർട്ടിൻഡേലിന് പാസ്‌പോർട്ട് അനുവദിക്കുകയായിരുന്നുവെന്ന്‌ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യൻ മിഷനറി എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന മാർട്ടിൻഡെയ്ൽ, യുക്രൈനെതിരായ സംഘര്‍ഷത്തില്‍ റഷ്യയെ പിന്തുണച്ച നിരവധി വിദേശികളിൽ ഒരാളാണ്. എന്നാല്‍ യുക്രൈനിനുള്ളില്‍ നിന്ന് റഷ്യയ്ക്ക് സഹായം നല്‍കിയ വിദേശികള്‍ കുറവാണ്.

2018ല്‍ ഇദ്ദേഹം റഷ്യയില്‍ താമസിച്ചിരുന്നു. അങ്ങനെ റഷ്യന്‍ ഭാഷ പഠിച്ചു. തുറമുഖ നഗരമായ വ്‌ളാഡിവോസ്റ്റോക്കിൽ ഇംഗ്ലീഷ് പഠിപ്പിക്കുകയും ചെയ്തു. യുക്രൈന്‍-റഷ്യ സംഘര്‍ഷം പൊട്ടിപ്പുറപ്പെടും മുമ്പ് ഇദ്ദേഹം പോളണ്ടിലായിരുന്നു. എന്നാല്‍ റഷ്യ യുക്രൈനിനെ ആക്രമിക്കുമെന്ന് തോന്നലുണ്ടായിരുന്നുവെന്ന് മാര്‍ട്ടിന്‍ഡേല്‍ പിന്നീട്‌ പ്രോ റഷ്യന്‍ മീഡിയ പ്രോജക്ടായ ഇന്‍ഫോ ഡിഫന്‍സിനോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോളണ്ട് അതിര്‍ത്തിയിലൂടെ യുക്രൈനിലെത്തുകയായിരുന്നു.

Read Also: Donald Trump Tariff Threat: സെപ്റ്റംബറോടെ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കണം, ഇല്ലെങ്കില്‍ 100% താരിഫ്; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

സംഘര്‍ഷം ആരംഭിക്കുന്ന സമയത്ത് ഇയാള്‍ യുക്രൈന്‍ നഗരമായ ലിവിവിലായിരുന്നു താമസം. രഹസ്യമായി, യുക്രൈനിന്റെ സൈനിക വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തിയ ഇയാള്‍ അത്‌ റഷ്യൻ സൈനികർക്ക് കൈമാറുകയായിരുന്നു.