Donald Trump: ട്രംപ് കയറിയതും എസ്‌കലേറ്റര്‍ നിന്നു, അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്
Donald Trump and Melania escalator issue: പ്രസിഡന്റും പ്രഥമ വനിതയും കയറിയപ്പോള്‍ ഐക്യരാഷ്ട്രസഭയിലെ ആരെങ്കിലും മനഃപൂർവ്വം എസ്കലേറ്റർ നിർത്തിയതാണെങ്കില്‍ അവരെ പിരിച്ചുവിടുകയും ഉടൻ അന്വേഷണം നടത്തുകയും വേണമെന്ന് ലീവിറ്റ്

ഡൊണാള്‍ഡ് ട്രംപ്, മെലാനിയ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപും, ഭാര്യ മെലാനിയയും കയറിയതിന് പിന്നാലെ യുഎന്നിലെ എസ്‌കലേറ്റര്‍ നിന്നുപോയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്. സംഭവം അംഗീകരിക്കാനാകില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഇത് സാധാരണ പിഴവല്ലെന്നാണ് ലീവിറ്റിന്റെ അഭിപ്രായം. പ്രസിഡന്റും പ്രഥമ വനിതയും കയറിയപ്പോള്‍ ഐക്യരാഷ്ട്രസഭയിലെ ആരെങ്കിലും മനഃപൂർവ്വം എസ്കലേറ്റർ നിർത്തിയതാണെങ്കില്‍ അവരെ പിരിച്ചുവിടുകയും ഉടൻ അന്വേഷണം നടത്തുകയും വേണമെന്ന് ലീവിറ്റ് എക്‌സില്‍ കുറിച്ചു.
ട്രംപ് എത്തുമ്പോൾ എസ്കലേറ്ററുകളും ലിഫ്റ്റുകളും വിച്ഛേദിക്കുന്നതിനെക്കുറിച്ച് യുഎൻ ജീവനക്കാർ മുമ്പ് തമാശയ്ക്ക് പറഞ്ഞിരുന്നുവെന്ന് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോള്‍, കൈയില്‍ പണമില്ലെന്ന് ട്രംപിനോട് പറയാമെന്നും, അപ്പോള്‍ അദ്ദേഹം സ്‌റ്റെപ്പിലൂടെ നടന്നുപൊയ്‌ക്കോളുമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ലീവിറ്റ് അന്വേഷണം ആവശ്യപ്പെട്ടത്.
Also Read: H1 B Visa: ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം; H1B വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ്
എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതാണെന്നാണ് യുഎന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, ജനറല്‍ അസംബ്ലിയില്‍ പ്രസംഗം തുടങ്ങിയപ്പോഴും സാങ്കേതിക പ്രശ്‌നം ട്രംപിനെ വലച്ചു. ഇത്തവണ ടെലിപ്രോംപ്റ്ററാണ് തകരാറിലായത്. ടെലിപ്രോംപ്റ്റർ പ്രവർത്തിപ്പിക്കുന്നവർ വലിയ കുഴപ്പത്തിലാണെന്നും ട്രംപ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
കരോലിൻ ലീവിറ്റ് പറഞ്ഞത്
If someone at the UN intentionally stopped the escalator as the President and First Lady were stepping on, they need to be fired and investigated immediately.
The Times reported this on Sunday.👇 pic.twitter.com/NitsWbGYG0
— Karoline Leavitt (@PressSec) September 23, 2025