Union Budget 2025: ചുവന്ന തുണിയിൽ പൊതിഞ്ഞ ‘ബാഹിഖട്ട’; ബജറ്റ് അവതരണത്തിലെ ബ്രീഫ് കേസിൽ നിന്ന് വഴിമാറിയത് ഇങ്ങനെ
Bahi Khata In Budget: രാജ്യത്തെ ആദ്യ ധനകാര്യ മന്ത്രിയായിരുന്ന ആർ കെ ഷൺമുഖം ചെട്ടിയാണ് ആദ്യമായി ബജറ്റ് അവതരണം നടത്തിയത്. ലെതർകൊണ്ടുള്ള ഒരു പോർട്ട്‌ഫോളിയോ ബാഗിലാണ് അദ്ദേഹം ബജറ്റ് രേഖകളുമായി എത്തിയത്. പിന്നീട് അധികാരത്തിൽ കയറിവരെല്ലാം ഇതേ പാരമ്പര്യം പിന്തുടർന്നു. രേഖകളെല്ലാം തന്നെ പേപ്പർക്കെട്ടുകളാക്കിയാണ് ഇതിൽ വച്ചിരുന്നത്.

Budget 2025
എന്തായിരിക്കും ധനമന്ത്രി നിർമ്മല സീതാരാമൻ്റെ കൈയ്യിലുള്ള ആ ചുവന്ന പെട്ടിയിലുള്ളത്? ചുവന്ന പെട്ടിയുടെ പേരെന്താണ്… എന്നിങ്ങനെ നമ്മുടെ മനസ്സിലുള്ള ചോദ്യങ്ങൾ നൂറായിരമാണ്. ആദ്യ കാലം മുതൽക്കെ ഇന്ത്യയിലെ ധനമന്ത്രിമാർ ബജറ്റ് അവതരണത്തിനുള്ള രേഖകൾ ബ്രീഫ്‌കേസിലാണ് കൊണ്ടുനടന്നിരുന്നത്. എന്നാൽ 2019ൽ മൂന്നാം തവണ അധികാരത്തിലേറിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് ഈ പരമ്പരാഗത രീതിക്ക് മാറ്റം വരുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ ബ്രീഫ്‌കേസിന് പകരം ഒരു ബാഹി ഖാട്ടയുമായാണ് എത്തിയത്.
എന്താണ് ഈ ബാഹി ഖാട്ടയിലുള്ളത് ? അവിടെയും ആശങ്കകൾ ഉയർന്നു. ബാഹി ഖാട്ടയ്ക്കുള്ളിലെ ഡിജിറ്റൽ ടാബ്ലറ്റിലാണ് ബജറ്റ് അവതരണത്തിനുള്ള രേഖകൾ സൂക്ഷിച്ചിരിക്കുന്നത്. ബജറ്റ് അവതരണം കൂടുതൽ പേപ്പർരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കവുമായി മുന്നോട്ടുവന്നത്. ബാഹി ഖാട്ട അഥവാ തുണികൊണ്ടുള്ള ബാഗ് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൊളോണിയൽ പാരമ്പര്യം ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.
രാജ്യത്തെ ആദ്യ ധനകാര്യ മന്ത്രിയായിരുന്ന ആർ കെ ഷൺമുഖം ചെട്ടിയാണ് ആദ്യമായി ബജറ്റ് അവതരണം നടത്തിയത്. ലെതർകൊണ്ടുള്ള ഒരു പോർട്ട്‌ഫോളിയോ ബാഗിലാണ് അദ്ദേഹം ബജറ്റ് രേഖകളുമായി എത്തിയത്. പിന്നീട് അധികാരത്തിൽ കയറിവരെല്ലാം ഇതേ പാരമ്പര്യം പിന്തുടർന്നു. രേഖകളെല്ലാം തന്നെ പേപ്പർക്കെട്ടുകളാക്കിയാണ് ഇതിൽ വച്ചിരുന്നത്. ഈ ഒരു പേപ്പർരഹിത ബജറ്റ് അവതരണത്തിനുകൂടിയാണ് സീതാരാമൻ അന്ത്യം കുറിച്ചത്.
2021ലാണ് രാജ്യത്തെ ആദ്യ പേപ്പർരഹിത ബജറ്റ് അവതരണം നടന്നത്. തുടർന്ന് 2021, 2022, 2023 തുടങ്ങിയ വർഷങ്ങളിലും പേപ്പർരഹിത ബജറ്റ് അവതരണം തന്നെയാണ് നടന്നത്. അങ്ങനെ അന്നു മുതൽ ഫെബ്രുവരി ഒന്നിന് നടക്കാൻ പോകുന്ന ബജറ്റ് അവതരണം വരെ ദേശീയ ചിഹ്നമായ അശോക ചക്രം ആലേഖനം ചെയ്ത ചുവന്ന തുണിയിൽ പൊതിഞ്ഞ ബഡ്ജറ്റ് രേഖയുമായാണ് ധനമന്ത്രി എത്തിച്ചേരുന്നത്. പണ്ട് ബ്രീഫ്കേസിലേക്ക് ഉറ്റുനോക്കിയ ക്യാമറാ കണ്ണുകൾ ഇന്ന് ചുവന്ന ബാഗിലേക്കാണ് നോക്കുന്നത്.