Bank Holidays in July 2025: ജൂലൈയില്‍ 6 ദിവസം ബാങ്ക് അവധി; പണമിടപാടുകള്‍ ശ്രദ്ധിച്ച് നടത്താം
How Many Bank Holidays in Kerala in July: ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍, എടിഎമ്മുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ചെക്ക് ക്ലിയറന്‍സ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ സേവനങ്ങള്‍ക്ക് ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ വരെ കാത്തിരുന്നേ മതിയാകൂ.

പ്രതീകാത്മക ചിത്രം
എല്ലാ മാസവും നിരവധി ബാങ്ക് അവധികള്‍ ഉണ്ടാകാറുണ്ട്. ജൂണ്‍ അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിനാല്‍ തന്നെ ജൂലൈ മാസത്തിലുള്ള അവധികള്‍ നേരത്തെ അറിഞ്ഞുവെക്കുന്നത് ഗുണം ചെയ്യും. ജൂലൈ മാസത്തില്‍ ആകെ 6 അവധികളാണുള്ളത്.
കേരളത്തിലെ ബാങ്ക് അവധികള്‍
- ജൂലൈ 6 മുഹറം
- ജൂലൈ 25 കര്‍ക്കിടക വാവ്
പൊതു അവധികള്‍
- ജൂലൈ 6 ഞായറാഴ്ച
- ജൂലൈ 12 രണ്ടാം ശനിയാഴ്ച
- ജൂലൈ 13 ഞായറാഴ്ച
- ജൂലൈ 26 നാലാം ശനിയാഴ്ച
- ജൂലൈ 27 ഞായറാഴ്ച
മറ്റ് അവധികള്‍
- ഖാര്‍ച്ചി പൂജയ്ക്കായി ജൂലൈ 3 അഗര്‍ത്തലയില്‍ അവധിയാണ്.
- ജൂലൈ 5 ഗുരു ഹര്‍ഗോവിന്ദ് ജിയുടെ ജന്മദിനത്തിനായി ജമ്മുവിലും ശ്രീനഗറിലും അവധി.
- ഷില്ലോങ്ങിലെ പ്രമുഖ പ്രാദേശിക ഉത്സവമായ ബെഹ് ദീന്‍ഖ്‌ലാമിനായി ജൂലൈ 14 ബാങ്കുകള്‍ അടച്ചിടും.
- ജൂലൈ 16 മഴക്കാലത്തിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്ന ഉത്സവമായ ഹരേല ആയതിനാല്‍ ഡെറാഡൂണിലെ ബാങ്കുകള്‍ക്ക് അവധി.
- പ്രാദേശിക നായകനും സ്വാതന്ത്ര്യ സമര സേനാനിയുമായ യു തിറോത് സിങ്ങിന്റെ ചരമവാര്‍ഷികം ആചരിക്കുന്നതിനായി ജൂലൈ 17ന് ഷില്ലോങ്ങില്‍ ബാങ്കുകള്‍ അടച്ചിടും.
- കേര്‍ പൂജയ്ക്കായി ജൂലൈ 19 അഗര്‍ത്തലയിലെ ബാങ്കുകള്‍ക്ക് അവധി.
- ബുദ്ധമത ആചാരമായ ഡ്രുക്പ ത്‌ഷേ-സിക്ക് ആഘോഷത്തിനായി ജൂലൈ 28ന് ഗാങ്ടോക്കിന് അവധി.
Also Read: PF Withdrawal: എടിഎം വഴി പിഎഫ് പിൻവലിക്കാം; എപ്പോളെത്തും സംവിധാനം
ഈ തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍, എടിഎമ്മുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ചെക്ക് ക്ലിയറന്‍സ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ സേവനങ്ങള്‍ക്ക് ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ വരെ കാത്തിരുന്നേ മതിയാകൂ.
ഇതും വായിക്കൂ
Investment: 500 രൂപ നിക്ഷേപിച്ച് എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിക്കാം; ഈ സ്കീമുകള്‍ ഉപയോഗിച്ചോളൂ, ഫലം ഉറപ്പ്
Corporate SIP: കോര്‍പ്പറേറ്റ് എസ്ഐപിയില്‍ കമ്പനി നിങ്ങളുടെ പേരില്‍ നിക്ഷേപം നടത്തുന്നുണ്ടോ? വിശദാംശങ്ങളറിയാം
Dividend Yield Mutual Funds: 3 വര്‍ഷത്തിനിടെ മികച്ച റിട്ടേണ്‍; ഈ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ വിട്ടുകളയേണ്ട
UPS Gratuity Benefits: യുപിഎസിലും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളുണ്ട്; അവസാന തീയതി സെപ്റ്റംബര്‍ 30ലേക്ക് നീട്ടി