AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: 15,000 രൂപ കൊണ്ട് 41 കോടിയുടെ സമ്പാദ്യം! നിക്ഷേപം എസ്‌ഐപിയിലാകട്ടെ

How To Accumulate 41 Crore Through SIP: എസ്‌ഐപിയിലൂടെ 41 കോടി രൂപ നിക്ഷേപം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം 15,000 രൂപ എസ്‌ഐപിയിലൂടെ നിക്ഷേപിക്കാവുന്നതാണ്. 25ാം വയസില്‍ പ്രതിമാസം 15,000 രൂപ നിക്ഷേപിച്ച് തുടങ്ങുകയാണെങ്കില്‍ 60 വയസ് ആകുമ്പോള്‍ ഗണ്യമായ മൂലധനം തന്നെ നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും.

SIP: 15,000 രൂപ കൊണ്ട് 41 കോടിയുടെ സമ്പാദ്യം! നിക്ഷേപം എസ്‌ഐപിയിലാകട്ടെ
എസ്‌ഐപി Image Credit source: Social Media
Shiji M K
Shiji M K | Published: 11 Mar 2025 | 05:59 PM

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപികളില്‍ നിക്ഷേപിക്കുന്നത് വളരെ മികച്ചതാണെന്ന കാര്യം പലര്‍ക്കുമറിയാം. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും എസ്‌ഐപികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. എസ്‌ഐപികള്‍ നിങ്ങളെ അച്ചടക്കവും സ്ഥിരതയാര്‍ന്നതുമായി നിക്ഷേപത്തിന് പ്രാപ്തമാക്കുന്നു. എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ടാകുന്ന സംശയം എത്ര രൂപയാണ് നിക്ഷേപിക്കേണ്ടത് അല്ലെങ്കില്‍ എത്ര വര്‍ഷത്തേക്കാണ് നിക്ഷേപിക്കേണ്ടത് എന്ന കാര്യത്തിലാണ്.

എസ്‌ഐപിയിലൂടെ 41 കോടി രൂപ നിക്ഷേപം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം 15,000 രൂപ എസ്‌ഐപിയിലൂടെ നിക്ഷേപിക്കാവുന്നതാണ്. 25ാം വയസില്‍ പ്രതിമാസം 15,000 രൂപ നിക്ഷേപിച്ച് തുടങ്ങുകയാണെങ്കില്‍ 60 വയസ് ആകുമ്പോള്‍ ഗണ്യമായ മൂലധനം തന്നെ നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും.

നിങ്ങളുടെ എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് 15 ശതമാനം വാര്‍ഷിക വരുമാനവും 10 ശതമാനം വാര്‍ഷിക വര്‍ധനവും കണക്കാക്കുകയാണെങ്കില്‍ 35 വര്‍ഷത്തിനുള്ള 41 കോടി നേടാം. മികച്ച ലാഭം നേടുന്നതിനായി ഓരോ വര്‍ഷങ്ങളിലും നിക്ഷേപത്തില്‍ വര്‍ധനവ് വരുത്തുന്നതാണ് ഉചിതം. ആദ്യ വര്‍ഷത്തില്‍ 1.8 ലക്ഷം രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത്. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിക്ഷേപ തുകയില്‍ പത്ത് ശതമാനം വര്‍ധനവ് വരുത്തി 16,500 രൂപ നിക്ഷേപിക്കാം. മൂന്നാം വര്‍ഷമാകുമ്പോള്‍ 18,150 രൂപയായും നിക്ഷേപം ഉയര്‍ത്താം.

Also Read: FD Interest Rates: അഞ്ച് ലക്ഷം രൂപയുടെ എഫ്ഡിയാണോ? കൂടുതല്‍ നേട്ടം ഈ ബാങ്കുകളില്‍ ഉറപ്പാണ്‌

എന്നാല്‍ 15,000 രൂപയില്‍ നിന്ന് തുക ഉയര്‍ത്താതെയാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ 35 വര്‍ഷത്തിന് ശേഷം സമാഹരിക്കുന്ന തുക 10.5 കോടിയായിരിക്കും. പ്രതിവര്‍ഷം നിക്ഷേപത്തില്‍ പത്ത് ശതമാനം വര്‍ധനവ് ഉണ്ടാകുമ്പോല്‍ 41 കോടിയായി നിങ്ങളുടെ സമ്പത്ത് വളരും. എത്ര നേരത്തെ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നുവോ അത്രയും ഉയര്‍ന്ന ലാഭം നിങ്ങള്‍ക്ക് എസ്‌ഐപി വഴി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.