Diwali Picks 2025: 31% റിട്ടേണ്‍ ഉറപ്പ്, ഡിക്‌സണ്‍, നൈക…; ദീപാവലിയ്ക്ക് വാങ്ങിക്കാവുന്ന ഓഹരികള്‍

Centrum Broking Stock Picks For Diwali: സെന്‍ട്രം ബ്രോക്കിങ് മികച്ച നേട്ടം നല്‍കുമെന്ന് ഉറപ്പുള്ള 10 ഓഹരികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. നിര്‍മ്മാണം, ബാങ്കിങ്, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളതാണ് ഈ ഓഹരികള്‍. 31 ശതമാനം റിട്ടേണ്‍ ഇവ വാഗ്ദാനം ചെയ്യുമെന്നാണ് വിശ്വാസം.

Diwali Picks 2025: 31% റിട്ടേണ്‍ ഉറപ്പ്, ഡിക്‌സണ്‍, നൈക...; ദീപാവലിയ്ക്ക് വാങ്ങിക്കാവുന്ന ഓഹരികള്‍

സ്‌റ്റോക്ക് മാര്‍ക്കറ്റ്‌

Published: 

19 Oct 2025 10:57 AM

ദീപാവലി ഇങ്ങെത്തിച്ചേര്‍ന്നു, നിക്ഷേപങ്ങള്‍ ഇതുവരെ ആരംഭിക്കാത്തവര്‍ അല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ കൂടി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍, തുടങ്ങിയവര്‍ക്കെല്ലാം ഇത് നല്ല സമയമാണ്. സ്റ്റോക്ക് മാര്‍ക്കറ്റുകളോട് സാധാരണയായി ഈ സമയത്ത് ആളുകള്‍ക്ക് വലിയ താത്പര്യമുണ്ടാകുന്നത്. അത് മുന്നില്‍ കണ്ട് ഇതിനോടകം തന്നെ രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഓഹരികളുടെ വിവരം പുറത്തുവിട്ടു.

ഇപ്പോഴിതാ സെന്‍ട്രം ബ്രോക്കിങ് മികച്ച നേട്ടം നല്‍കുമെന്ന് ഉറപ്പുള്ള 10 ഓഹരികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. നിര്‍മ്മാണം, ബാങ്കിങ്, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളതാണ് ഈ ഓഹരികള്‍. 31 ശതമാനം റിട്ടേണ്‍ ഇവ വാഗ്ദാനം ചെയ്യുമെന്നാണ് വിശ്വാസം.

ഡിക്‌സണ്‍ ടെക്‌നോളജീസ്

നിലവിലെ വില- 17,195 രൂപ
ലക്ഷ്യവില- 21,574 രൂപ
അപ്‌സൈഡ്- 25 ശതമാനം

ആസാദ് എഞ്ചിനീയറങ്

നിലവിലെ വില- 1,640 രൂപ
ലക്ഷ്യവില- 2,145 രൂപ
അപ്‌സൈഡ്- 31 ശതമാനം

സിര്‍മ എസ്ജിഎസ് ടെക്‌നോളജീസ്

നിലവിലെ വില- 830 രൂപ
ലക്ഷ്യവില- 1,035 രൂപ
അപ്‌സൈഡ്- 25 ശതമാനം

കാനറ ബാങ്ക്

നിലവിലെ വില- 128 രൂപ
ലക്ഷ്യവില- 151 രൂപ
അപ്‌സൈഡ്- 18 ശതമാനം

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്‌സ്

നിലവിലെ വില- 1,647 രൂപ
ലക്ഷ്യവില- 1,935 രൂപ
അപ്‌സൈഡ്- 18 ശതമാനം

നൈക

നിലവിലെ വില- 261 രൂപ
ലക്ഷ്യവില- 320 രൂപ
അപ്‌സൈഡ്- 23 ശതമാനം

സ്വിഗ്ഗി

നിലവിലെ വില- 435 രൂപ
ലക്ഷ്യവില- 517 രൂപ
അപ്‌സൈഡ്- 19 ശതമാനം

കെഇഐ ഇന്‍ഡസ്ട്രീസ്

നിലവിലെ വില- 4,311 രൂപ
ലക്ഷ്യവില- 5,251 രൂപ
അപ്‌സൈഡ്- 22 ശതമാനം

Also Read: Diwali 2025 Investment: ദീപാവലിക്ക് മുമ്പ് വേണം നിക്ഷേപം; ആര്‍ഡി vs എഫ്ഡി, എവിടെ വേണം സമ്പാദിക്കാന്‍?

ബജാജ് ഓട്ടോ

നിലവിലെ വില- 9,066 രൂപ
ലക്ഷ്യവില- 11,000 രൂപ
അപ്‌സൈഡ്- 21 ശതമാനം

ഭാരത് ഇലക്ട്രോണിക്‌സ്

നിലവിലെ വില- 409 രൂപ
ലക്ഷ്യവില- 500 രൂപ
അപ്‌സൈഡ്- 22 ശതമാനം

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും