ELI Scheme: ആദ്യ ജോലിക്ക് 15,000 രൂപ വരെ സമ്മാനം, ആനുകൂല്യങ്ങളുമായി ‘ഇഎൽഐ സ്കീം’; അറിയേണ്ടതെല്ലാം..

Employment Linked Incentive Scheme: 2024 ലെ കേന്ദ്ര ബജറ്റിലാണു സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം ഓ​ഗസ്റ്റ് ഒന്ന് മുതലാണ് പദ്ധതി ആരംഭിക്കുന്നത്.

ELI Scheme: ആദ്യ ജോലിക്ക് 15,000 രൂപ വരെ സമ്മാനം, ആനുകൂല്യങ്ങളുമായി  ഇഎൽഐ സ്കീം; അറിയേണ്ടതെല്ലാം..

പ്രതീകാത്മക ചിത്രം

Published: 

02 Jul 2025 12:38 PM

സ്വകാര്യ മേഖലയിൽ ആദ്യ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രോത്സാഹനമെന്ന നിലയിൽ ആനുകൂല്യ പദ്ധതിയുമായി കേന്ദ്രസർക്കാർ. 15,000 രൂപ വരെ നൽകുന്ന തൊഴിൽ ബന്ധിത ആനുകൂല്യ പദ്ധതിക്ക് (ഇഎൽഐ) മന്ത്രിസഭാ അനുമതി നൽകി.

എന്താണ് ഇഎൽഐ?

കേന്ദ്രസർക്കാരിന്റെ 2024 – 2025ലെ ബജറ്റ് പ്രഖ്യാപനമാണ് എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് ഇഎൽഐ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പുതിയ ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. മൂന്ന് തവണകളായി 15,000 വരെയാണ് പദ്ധതി പ്രകാരം ജീവനക്കാർക്ക് ലഭിക്കുന്നത്.

പദ്ധതി എന്നുമുതൽ?

2024 ലെ കേന്ദ്ര ബജറ്റിലാണു സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം ഓ​ഗസ്റ്റ് ഒന്ന് മുതലാണ് പദ്ധതി ആരംഭിക്കുന്നത്. 2027 ജൂലൈ 31 വരെ കാലാവധിയുള്ള പദ്ധതിയുടെ വിശദമായ മാർഗരേഖ പിന്നീട് പ്രസിദ്ധീകരിക്കും.

ആനുകൂല്യം ആർക്ക്?

ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ജീവനക്കാരെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.  രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഒരു മാസത്തെ ഇപിഎഫ് വേതനമായി നല്‍കും.
മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്കാണ് ആദ്യ ജോലിക്കുള്ള ആനുകൂല്യം ലഭിക്കുന്നത്. 2 ​ഗഡുകളായി അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. ആദ്യ ​ഗഡു ജോലിക്ക് കയറി 6 മാസത്തിനകവും രണ്ടാമത്തെ ​ഗഡു 12 മാസത്തിനകവും ലഭിക്കും. തുകയുടെ ഒരു ഭാ​ഗം നിശ്ചിത കാല നിക്ഷേപമായി സൂക്ഷിക്കേണ്ടതുണ്ട്. കൂടാതെ രണ്ടാം ​ഗഡു ലഭിക്കുന്നതിന് മുമ്പ് ജീവനക്കാർ സാമ്പത്തിക സാക്ഷരതാ ​കോഴ്സ് പൂർത്തിയാക്കണം.

ALSO READ: ശമ്പളം കുറവാണെന്ന പേടി വേണ്ടാ, പണം സൂക്ഷിക്കാന്‍ ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ

തൊഴിൽ ദാതാവിനും ആനുകൂല്യം

പുതിയ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കും പ്രോത്സാഹനം ലഭിക്കും. അധികമായി റിക്രൂട്ട് ചെയ്യുന്ന ഓരോ ജീവനക്കാരനും പരമാവധി 3000 രൂപ വരെയെന്ന കണക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് ആനുകൂല്യം. 50ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് അധിക തൊഴിലാളികളെയെങ്കിലും നിയമിക്കണം. 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ളവര്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും നിയമിക്കേണ്ടതുണ്ട്.

10,000 രൂപ വരെ മാസ ശമ്പളം നേടുന്ന ഓരോ പുതിയ ജീവനക്കാരനെ കണക്കാക്കി തൊഴിലുടമയ്ക്ക് 1,000 വരെയും 20,000 രൂപ ശമ്പളത്തിന് 2,000 രൂപയും എന്ന നിരക്കിലാണ് തൊഴിലുടമയ്ക്ക് ഇന്‍സെന്റീവ് ലഭിക്കുന്നത്. 20,000 രൂപയ്ക്ക് മുകളില്‍ 3000 രൂപയുമായിരിക്കും ആനുകൂല്യം.

പേയ്മെന്റ്

പദ്ധതി പ്രകാരമുള്ള പേയ്മെന്റുകള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും. ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് തുക ലഭിക്കുന്നത്. അതേസമയം തൊഴിലുടമകള്‍ക്ക് അവരുടെ പാന്‍-ലിങ്ക് ചെയ്ത ബിസിനസ്സ് അക്കൗണ്ടുകളിലായിരിക്കും പേയ്മെന്റ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്