AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Currency: സാധാരണ പേപ്പര്‍ ഉപയോഗിച്ചാണോ നോട്ടുകള്‍ നിര്‍മ്മിക്കുന്നത്‌?

Indian Currency Making: നോട്ടുകൾ എന്ത് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? സോഷ്യൽ മീഡിയ മാധ്യമമായ ക്വാറയിൽ ഈ ചോദ്യം ഉയർന്നിരിക്കുകയാണ്. പല ഉത്തരങ്ങളാണ് ഈ ചോദ്യത്തിന് വരുന്നത്.

Indian Currency: സാധാരണ പേപ്പര്‍ ഉപയോഗിച്ചാണോ നോട്ടുകള്‍ നിര്‍മ്മിക്കുന്നത്‌?
പ്രതീകാത്മക ചിത്രം Image Credit source: David Talukdar/Getty Images
shiji-mk
Shiji M K | Published: 03 Jul 2025 18:27 PM

പണം, അതിൻ്റെ പ്രാധാന്യം നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ വളരെ വലുതാണ്. ഇന്നത്തെ കാലത്ത് ഓൺലൈൻ ഇടപാടുകൾ വലിയ പ്രചാരം നേടിയെങ്കിലും കയ്യിൽ പണം വെക്കുന്നതും എല്ലാവരുടെയും ശീലമാണ്. നിലവിൽ നമ്മുടെ രാജ്യത്തുള്ളത് പത്ത്, ഇരുപത്, അൻപത്, നൂറ്, അഞ്ഞൂറ് എന്നീ രൂപയുടെ നോട്ടുകളാണ്.

എന്നാൽ ഈ നോട്ടുകൾ എന്ത് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? സോഷ്യൽ മീഡിയ മാധ്യമമായ ക്വാറയിൽ ഈ ചോദ്യം ഉയർന്നിരിക്കുകയാണ്. പല ഉത്തരങ്ങളാണ് ഈ ചോദ്യത്തിന് വരുന്നത്.

പുസ്തകങ്ങളിൽ എല്ലാം ഉപയോഗിക്കുന്ന സാധാരണ കടലാസ് ഉപയോഗിച്ചാണ് കറൻസിയും നിർമിച്ചിരിക്കുന്നത് എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സത്യത്തിൽ അങ്ങനെ ആണോ?

കറൻസി നോട്ടുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്ന വിവരം അനുസരിച്ച് സാധാരണ കടലാസുകളല്ല കറൻസി നോട്ടുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്നത്. കോട്ടൺ ഫൈബർ അതായത് പരുത്തിയാണ് കറൻസി നോട്ടുകൾക്ക് ഉപയോഗിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയാണ് പോലും ഇങ്ങനെ ചെയ്യുന്നത്.

സാധാരണ കടലാസുകളേക്കാൾ ഉറപ്പ് ഉണ്ടാകും കറൻസി നോട്ടുകൾക്ക്. സാധാരണ പേപ്പറുകളെ പോലെ എളുപ്പത്തിൽ കീറിയെടുക്കാനും സാധിക്കില്ല. നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ഏറെ നാൾ നോട്ടുകൾ ചുരുട്ടി മടക്കി വെച്ചിട്ടും ഒരു കേടുപാടും സംഭവിക്കാതെ ഇരിക്കുന്നത്.

Also Read: Personal Loan: പലിശ കൊണ്ട് ബുദ്ധിമുട്ടേണ്ട, റീ ഫിനാന്‍സിങ് ചെയ്ത് വ്യക്തിഗത വായ്പ എളുപ്പമാക്കാം

ചില കാര്യങ്ങൾ ഉറപ്പുവരുത്തിയതിന് ശേഷമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടുകൾ ഇറക്കുന്നത്. സെക്യൂരിറ്റി ത്രെഡ്, വട്ടർമാർക്ക്, ഇലക്ട്രോടൈപ് വട്ടർമാർക്ക്, ലേറ്റൻ്റ് ഇമേജ്, മൈക്രോ ലെറ്ററിങ്, സി ത്രൂ രജിസ്റ്റർ, ഗവർണറുടെ ഒപ്പ്, റിസർവ് ബാങ്ക് ഇന്ത്യ സീൽ എന്നിവ നോട്ടുകളിൽ ഉണ്ടാകും.

നമ്മുടെ രാജ്യത്തിന് പുറമെ അമേരിക്കയും കറൻസി നിർമിക്കുന്നത് പരുത്തി ഉപയോഗിച്ചാണ്. 75 ശതമാനം പരുത്തിയും 25 ശതമാനം ലിനനും ആണ് അമേരിക്കയുടെ നോട്ടിൽ ഉള്ളത്.