AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: പലിശ കൊണ്ട് ബുദ്ധിമുട്ടേണ്ട, റീ ഫിനാന്‍സിങ് ചെയ്ത് വ്യക്തിഗത വായ്പ എളുപ്പമാക്കാം

Personal Loan Refinancing Benefits: നിങ്ങളുടെ ആവശ്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഉയർന്ന പലിശ നിരക്കുള്ള വായ്പ കുറഞ്ഞ നിരക്കിലേക്ക് മാറ്റാൻ സാധിക്കും. പേഴ്സണൽ ലോൺ റീ ഫിനാൻസിങ് എന്ന മാർഗമാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. എന്താണ് റീ ഫിനാൻസിങ് എന്നും എങ്ങനെയാണ് ചെയ്യുന്നതെന്നും പരിശോധിക്കാം.

Personal Loan: പലിശ കൊണ്ട് ബുദ്ധിമുട്ടേണ്ട, റീ ഫിനാന്‍സിങ് ചെയ്ത് വ്യക്തിഗത വായ്പ എളുപ്പമാക്കാം
പ്രതീകാത്മക ചിത്രം Image Credit source: Wong Yu Liang/Moment/Getty Images
shiji-mk
Shiji M K | Updated On: 03 Jul 2025 17:59 PM

വ്യക്തിഗത വായ്പകളും എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അത്യാവശ്യ ആവശ്യങ്ങൾക്കാണ് എല്ലാവരും വായ്പകളെ ആശ്രയിക്കുന്നത്. പെട്ടെന്ന് ഒരു ആശുപത്രി ആവശ്യമോ അല്ലെങ്കിൽ വീടുപണിയോ വന്നാൽ പലിശയോ മറ്റ് ഫീസോ ഒന്നിനെ കുറിച്ചും ആലോചിക്കാതെ ആളുകൾ വ്യക്തിഗത വായ്‌പകൾ എടുക്കുന്നു.

നിങ്ങളുടെ ആവശ്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഉയർന്ന പലിശ നിരക്കുള്ള വായ്പ കുറഞ്ഞ നിരക്കിലേക്ക് മാറ്റാൻ സാധിക്കും. പേഴ്സണൽ ലോൺ റീ ഫിനാൻസിങ് എന്ന മാർഗമാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. എന്താണ് റീ ഫിനാൻസിങ് എന്നും എങ്ങനെയാണ് ചെയ്യുന്നതെന്നും പരിശോധിക്കാം.

പേഴ്സണൽ ലോൺ റീ ഫിനാൻസിങ്

ഇവിടെ നിങ്ങൾ പുതിയ ലോൺ എടുക്കുകയാണ് ചെയ്യുന്നത്. പുതിയ ലോൺ തുക ഉപയോഗിച്ച് പഴയ ലോൺ ക്ലോസ് ചെയ്യുന്നു. ശേഷം പുതിയ ലോൺ ആരംഭിക്കുന്നു, ഇതാണ് രീതി.

നിങ്ങളിപ്പോൾ രണ്ട് ലക്ഷം രൂപ, 14 ശതമാനം വാർഷിക പലിശയിൽ എടുത്തിട്ടുണ്ടെന്ന് കരുതുക. അഞ്ച് വർഷമാണ് കാലാവധി. ലോൺ എടുത്തതിന് ശേഷം വിപണിയിലെ പലിശ നിരക്കുകൾ കുറയുന്നു. ഇതോടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർധിക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ മറ്റൊരു ബാങ്കിൽ നിന്നും 11 ശതമാനം പലിശയിൽ നിങ്ങൾക്ക് മറ്റൊരു ബാങ്കിൽ നിന്നും വായ്പ ലഭിക്കും. ആ വായ്പ എടുക്കുകയും ഉയർന്ന പലിശയുള്ള വായ്പ ക്ലോസ് ചെയ്യുകയും ചെയ്യുന്നു.

നേട്ടങ്ങൾ

കുറഞ്ഞ പലിശ എന്നതാണ്‌ റീ ഫിനാൻസിങ്ങിന് പിന്നിലെ പ്രധാന നേട്ടം. ക്രെഡിറ്റ് സ്കോർ ഉയരുന്നതിന് അനുസരിച്ച് നിങ്ങൾക്ക് പലിശ കുറഞ്ഞ വായ്പയിലേക്ക് മാറാൻ സാധിക്കുന്നു. കൂടുതൽ കാലാവധി ലഭിക്കുന്നതിനും ആളുകൾ റീ ഫിനാൻസിങ് ചെയ്യാറുണ്ട്.

Also Read: Old Gold Selling: പഴയ സ്വർണം വിറ്റാൽ പൈസ എപ്പോൾ ലഭിക്കും? എന്തൊക്കെ കരുതണം

ചെറിയ ലോണുകളെ ഒറ്റ വായ്പയായി കൺസോളിഡേറ്റ് ചെയ്യാനും സാധിക്കും. പുതിയ വായ്പയുടെ പ്രോസസിങ് ഫീ, പഴയ ലോണിൻ്റെ ഫോർ ക്ലോഷർ ചാർജുകൾ, മറ്റ് ചാർജുകൾ എന്നിവയും പരിഗണിക്കണം.