Post Office Savings Scheme: 70 രൂപ കൊണ്ട് 3 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിലുണ്ട് സൂത്രം
PPF Daily Investment Plan: ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും പോലെ സര്‍ക്കാരും വിവിധ നിക്ഷേപ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. ഇതിനെല്ലാം മികച്ച പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് വഴിയും നിങ്ങള്‍ക്ക് മികച്ച സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ സാധിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം
നിലവില്‍ നമ്മുടെ രാജ്യത്ത് നിരവധി സമ്പാദ്യ പദ്ധതികളുണ്ട്. തങ്ങള്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. ശരിയായ സമയത്ത് ശരിയായ നിക്ഷേപ പദ്ധതിയുടെ ഭാഗമാകുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടം സമ്മാനിക്കുന്നു.
ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും പോലെ സര്‍ക്കാരും വിവിധ നിക്ഷേപ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. ഇതിനെല്ലാം മികച്ച പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് വഴിയും നിങ്ങള്‍ക്ക് മികച്ച സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ സാധിക്കാവുന്നതാണ്. അക്കൂട്ടത്തിലൊരു നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം (പിപിഎഫ്). പോസ്റ്റ് ഓഫീസിന്റെ പിപിഎഫില്‍ സ്‌കീമില്‍ നിക്ഷേപിച്ച് എങ്ങനെ വലിയൊരു തുക സമാഹരിക്കാന്‍ സാധിക്കുമെന്ന് അറിയാമോ?
പോസ്റ്റ് ഓഫീസ് പിപിഎഫ് പദ്ധതി
പോസ്റ്റ് ഓഫീസ് പിപിഎഫ് സ്‌കീം എന്നത് ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. ഈ സ്‌കീമില്‍ എല്ലാ വര്‍ഷവും 500 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. 15 വര്‍ഷമാണ് പദ്ധതി കാലാവധി.
തുടര്‍ച്ചയായ 15 വര്‍ഷം പദ്ധതിയില്‍ നിക്ഷേപിച്ചിരിക്കണം. 7.1 വാര്‍ഷിക പലിശയാണ് പദ്ധതിയില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. മികച്ച നേട്ടം കൈവരിക്കാനായി നിങ്ങള്‍ പ്രതിദിനം 70 രൂപ മാത്രം മാറ്റിവെച്ചാല്‍ മതി. അങ്ങനെയെങ്കില്‍ ഒരു വര്‍ഷത്തില്‍ 25,000 രൂപയോളം നിക്ഷേപമായി ഉണ്ടാകും.
Also Read: Reliance Jio IPO: വമ്പന്‍ ഐപിഒയുമായി ജിയോ: 2026ല്‍ റിലയന്‍സ് ഓഹരി വില്‍പന
25,000 രൂപ തുടര്‍ച്ചയായി 15 വര്‍ഷത്തേക്ക് പോസ്റ്റ് ഓഫീസ് പിപിഎഫ് പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 3,75,000 രൂപയാണ്. ഇതിന് 7.1 ശതമാനം പലിശ ഓരോ വര്‍ഷവും ലഭിക്കും. അത്തരത്തില്‍ പലിശയായി മാത്രം നിങ്ങള്‍ക്ക് ലഭിക്കുന്ന് 3,03,035 രൂപയായിരിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.