Coconut Oil Price: കേര വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു; 900 ml പാക്കറ്റും ലഭ്യം
KERAFED 900 ml Coconut Oil Packet: ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഉപഭോക്തൃ സൗഹൃദമായ വിലയില്‍ വെളിച്ചെണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരാഫെഡ് 900 എംഎല്‍ പാക്കറ്റ് വിപണിയിലെത്തിച്ചത്.

കേരാഫെഡ് വെളിച്ചെണ്ണ
പൊതുജനങ്ങള്‍ക്ക് ആശ്വാസമായി വീണ്ടും മറ്റൊരു തീരുമാനം. സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറഞ്ഞിരിക്കുകയാണ്. കേരാഫെഡിന്റെ കേര വെളിച്ചെണ്ണയുടെ വിലയിലാണ് ഇടിവ് സംഭവിച്ചത്. വെളിച്ചെണ്ണ വിലയില്‍ കുറവ് മാത്രമല്ല, അളവ് കുറഞ്ഞ പാക്കറ്റും കേരാഫെഡ് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 900 എംഎല്ലിന്റെ വെളിച്ചെണ്ണ പാക്കറ്റ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാങ്ങിക്കാവുന്നതാണ്.
ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയില്‍ നിന്ന് 375 രൂപയിലേക്കാണ് കുറഞ്ഞിരിക്കുന്നത്. പുതുതായി വിപണിയില്‍ എത്തിയ 900 എംഎല്‍ വെളിച്ചെണ്ണ പാക്കറ്റിന് 338 രൂപയുമാണ് വില. വെളിച്ചെണ്ണ വില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കാന്‍ നില്‍ക്കുന്ന ഘട്ടത്തിലുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും.
ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഉപഭോക്തൃ സൗഹൃദമായ വിലയില്‍ വെളിച്ചെണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരാഫെഡ് 900 എംഎല്‍ പാക്കറ്റ് വിപണിയിലെത്തിച്ചത്. സംസ്ഥാനത്തെ എല്ലായിടത്തും പുതിയ വെളിച്ചെണ്ണ പാക്കറ്റ് ലഭ്യമാകുന്നതാണ്.
Also Read: Coconut Oil Price: അഞ്ഞൂറ് കടക്കാൻ വെളിച്ചെണ്ണ, തേങ്ങ വിലയും കുതിപ്പിൽ; കാരണങ്ങൾ നിരവധി
എന്നാല്‍, കേരാഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്ക് സമാനമായ പാക്കറ്റുകളില്‍ വ്യാജ ബ്രാന്‍ഡുകള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വിലക്കുറവും കേരയ്ക്ക് സമാനമായ പാക്കിങും കാരണം പലരും ഇവയില്‍ വീണുപോകുന്നുമുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയാണ് കേരാഫെഡ് സ്വീകരിക്കുന്നത്.
അതേസമയം, കേരളത്തില്‍ വെളിച്ചെണ്ണയ്ക്ക് വൈകാതെ 500 കടക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. വെളിച്ചെണ്ണ വിലയ്ക്ക് പുറമെ തേങ്ങയിലും കാര്യമായ കുതിപ്പ് സംഭവിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ വന്‍കിട മില്ലുടമകള്‍ കൃത്രിമമായി ഉണ്ടാക്കുന്ന കൊപ്രക്ഷാമമാണ് വില വര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.