തിരുവനന്തപുരത്തും മെട്രോയെത്തും, വ്യക്തമാക്കി ധനമന്ത്രി

Kerala Budget 2025 Thiruvananthapuram Metro: വികസനത്തിന്റെ കാര്യത്തിൽ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തും മെട്രോയെത്തും, വ്യക്തമാക്കി ധനമന്ത്രി

Kn Balagopal

Updated On: 

07 Feb 2025 10:26 AM

തിരുവനന്തപുരം: ​രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. വികസനത്തിന്റെ കാര്യത്തിൽ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെട്രോ റെയിൽ പ്രാരംഭ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൊച്ചി മെട്രോയുടെ വികസനം തുടരുമെന്നും മന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു. അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണ്. തെക്കൽ ജില്ലയിൽ കപ്പൽ ശാല ആരംഭിക്കാൻ കേന്ദ്ര സർക്കാരിൻ്റെ സഹകരണം തേടുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി. ദേശീയ പാതകളുടെ നിർമാണത്തിനൊപ്പം സംസ്ഥാന പാതകളുടെ നിർമാണവും അതിവേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

KERALA BUDGET LIVE : കേരള ബജറ്റ് ലൈവ് വിശദാംശങ്ങള്‍ ഇവിടെ അറിയാം

അതേസമയം സർക്കാർ‌ ജീവനക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം മന്ത്രി നടത്തി. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ നൽകും. . ഡിഎ കുടിശികയും ലോക്ക് ഇൻ പിരീഡ് ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും