Kerala Gold Rate: താഴേക്കിറങ്ങാനോ ഞാനോ! തലക്കറക്കമൊന്നും വേണ്ട സ്വര്‍ണം വീണ്ടും കുതിച്ചിട്ടുണ്ട്‌

Gold Price on May 24th In Kerala: എല്ലാവരുടെയും പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ടാണ് സ്വര്‍ണത്തിന്റെ പോക്ക്. കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. 72,000 ത്തിന് വെറും 80 രൂപ വ്യത്യാസത്തിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

Kerala Gold Rate: താഴേക്കിറങ്ങാനോ ഞാനോ! തലക്കറക്കമൊന്നും വേണ്ട സ്വര്‍ണം വീണ്ടും കുതിച്ചിട്ടുണ്ട്‌

സ്വര്‍ണം

Updated On: 

24 May 2025 09:48 AM

സ്വര്‍ണത്തിന്റെ വിലയില്‍ എന്നെങ്കിലും കുറവ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരുടെയും യാത്ര. മലയാളികളെ സംബന്ധിച്ച് അവരുടെ നിത്യ ജീവിതത്തില്‍ സ്വര്‍ണത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. വിവാഹം പോലുള്ള വിശേഷ ദിവസങ്ങളില്‍ സ്വര്‍ണമണിഞ്ഞ് മാത്രമേ മലയാളികള്‍ ഇറങ്ങാറുള്ളു. എന്നാല്‍ ഇന്ന് കഥയാകെ മാറി. സ്വര്‍ണത്തോടുള്ള കൊതിയെല്ലാം മലയാളികള്‍ ഉള്ളിലൊതുക്കി തുടങ്ങി.

എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ടാണ് സ്വര്‍ണത്തിന്റെ പോക്ക്. കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. 72,000 ത്തിന് വെറും 80 രൂപ വ്യത്യാസത്തിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,920 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 71,520 രൂപയായിരുന്നു കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,990 രൂപയിലെത്തി. കഴിഞ്ഞ ദിവസം 8,940 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Also Read: Robert Kiyosaki: സ്വര്‍ണവില ഗ്രാമിന് 69,000 ഉം പവന് 5 ലക്ഷവും കടക്കും; പ്രവചനവുമായി റോബര്‍ട്ട് കിയോസാക്കി

അതേസമയം, സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധനായ റോബര്‍ട്ട് കിയോസാക്കി പറയുന്നത്. അദ്ദേഹം പ്രവചിക്കുന്നത് അനുസരിച്ച് 2035 ഓടെ സ്വര്‍ണത്തിന്റെ വില കേരളത്തില്‍ 5 ലക്ഷം രൂപയിലെത്തും. ഒരു ഗ്രാം സ്വര്‍ണത്തിന് 69,000 രൂപയായിരിക്കും അന്നത്തെ വില.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും