Kerala Gold Rate: താഴോട്ടിറങ്ങി സ്വർണവില, ഇന്നത്തെ നിരക്ക് ഇങ്ങനെ…
Kerala Gold Rate today: ഇനിയുള്ള ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന ആകുലതയിലാണ് സാധാരണക്കാർ. പ്രത്യേകിച്ച് വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ ഈ ഏറ്റക്കുറച്ചിലുകൾ ആശങ്കയിലാഴ്ത്തുകയാണ്.

പ്രതീകാത്മക ചിത്രം
ആശങ്കകൾക്ക് അറുതി വരുത്തി സ്വർണവിലയിൽ ഇടിവ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപ നിരക്കിലെത്തി. അതേസമയം ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 9210 രൂപയാണ് നൽകേണ്ടത്.
കഴിഞ്ഞ ദിവസം 74120 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. ജൂൺ 14നാണ് 74000 രൂപയ്ക്ക് മുകളിൽ സ്വർണം എത്തിയത്. പിന്നീട് 17ാം തീയതി 73600ൽ എത്തിയെങ്കിലും അടുത്ത ദിവസം വീണ്ടും 74000 ലേക്ക് സ്വർണം കടക്കുകയായിരുന്നു.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന ആകുലതയിലാണ് സാധാരണക്കാർ. പ്രത്യേകിച്ച് വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ ഈ ഏറ്റക്കുറച്ചിലുകൾ ആശങ്കയിലാഴ്ത്തുകയാണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് കാരണമാകും. നിലവിൽ മധേഷ്യയിലെ സംഘര്‍ഷം സ്വർണവില വർധവിനെ ഏറെ സ്വാധീനിക്കുന്നുണ്ട്.