Kerala Gold Rate: ഇത് വിശ്വസിക്കാമോ! സ്വർണവിലയിൽ വൻ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്
Kerala Gold Rate Today On May 15th: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 70,000 കടന്നതിൽ പിന്നെ ആദ്യമായാണ് ഇത്രയും വിലയിടവ് രേഖപ്പെടുത്തുന്നത്. സ്വർണാഭരണപ്രേമികൾക്കും വിവാഹ ആവശ്യക്കാർക്കും ഈ വിലയിടവ് വലിയ ആശ്വാസമാകും. ഈ മാസം 12നാണ് ഇതിന് മുമ്പ് സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

Gold Rate
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 70,000 രൂപയിൽ നിന്ന് താഴേക്ക് പോയിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞ് 68,880 രൂപയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ 70440 രൂപയായിരുന്നു ഒരു പവൻ്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 70,000 കടന്നതിൽ പിന്നെ ആദ്യമായാണ് ഇത്രയും വിലയിടവ് രേഖപ്പെടുത്തുന്നത്. സ്വർണാഭരണപ്രേമികൾക്കും വിവാഹ ആവശ്യക്കാർക്കും ഈ വിലയിടവ് വലിയ ആശ്വാസമാകും.
അതേസമയം, ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 195 രൂപ കുറഞ്ഞ് 8610 രൂപയിലേക്കെത്തി. ഈ മാസമിത് ആദ്യമായാണ് ഇത്രയും വില കുറയുന്നത്. ഇന്നലെ ഒരു ഗ്രാമിന് 8805 രൂപയാണ് നൽകേണ്ടിയിരുന്നത്. മെയ് എട്ടിന് ഒരു ഗ്രാം സ്വർണത്തിന് 9130 ആയിരുന്നു നിരക്ക്. ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്.
ഈ മാസം 12നാണ് ഇതിന് മുമ്പ് സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 70,000 രൂപയായിരുന്നു അന്നത്തെ വില. അതേസമയം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മെയ് എട്ടിനാണ്. 73,040 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 71,000 നുള്ളിലാണ് സ്വർണവില മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ കുറയുമോ കൂടുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
യുഎസ്-ചൈന തീരുവപ്രശ്‌നം സമവായത്തിലെത്തിയതും, ഇന്ത്യ-പാക് സംഘർഷത്തിന് അയവു വന്നതും സ്വർണവില കുറയുന്നതിന് കാരണമായിട്ടുണ്ട്. സംഘർഷവും, വ്യാപാരത്തർക്കങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഖ്യാതി വർധിപ്പിക്കുകയും, നിരക്ക് വർധിക്കുന്നതിന് കാരണമാകുകയും ചെയ്യും. ഈ രണ്ട് വിഷയങ്ങളിലും ശമനമുണ്ടായാൽ മാത്രമെ സ്വർണവിലയിലും കുറവുണ്ടാകുകയുള്ളൂ.
മെയ് 12ന് രണ്ട് തവണയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം നിരക്ക് വർദ്ധിക്കുകയും ചെയ്തു. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ അയവും, യുഎസ്-ചൈന തീരുവപ്രശ്‌നത്തിലെ സമവായവുമാണ് 12ന് നിരക്ക് കുറയാന്‍ സഹായിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നത്.