Kerala Gold Rate Today: പതുങ്ങിയത് കുതിച്ചുയരാൻ..! സ്വർണവില വീണ്ടും കൂടി; അറിയാം ഇന്നത്തെ നിരക്ക്

Today Kerala Gold Price: കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 70,040 രൂപയിൽ അനക്കമില്ലാതെ തുടരുകയായിരുന്നു. മെയ് ഒന്നിനും 70,200 രൂപയായിരുന്നു ഒരു പവന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം നൽകിയെങ്കിലും വീണ്ടും കുതിച്ചുയരുകയാണ്.

Kerala Gold Rate Today: പതുങ്ങിയത് കുതിച്ചുയരാൻ..! സ്വർണവില വീണ്ടും കൂടി; അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Rate

Updated On: 

05 May 2025 10:01 AM

തിരുവനന്തപുരം: മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപ കൂടി 70,200 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 70,040 രൂപയിൽ അനക്കമില്ലാതെ തുടരുകയായിരുന്നു. മെയ് ഒന്നിനും 70,200 രൂപയായിരുന്നു ഒരു പവന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം നൽകിയെങ്കിലും വീണ്ടും കുതിച്ചുയരുന്ന കാഴിച്ചയാണ് കാണുന്നത്.

അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ വർദ്ധിച്ച് 8775 എന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ഇന്നലെ വരെ 8755 ആയിരുന്നു ഒരു ​ഗ്രാമിന് നൽകേണ്ടിയിരുന്നത്. വരും ദിവസങ്ങളിലും സ്വർണവില ഉയരാനാണ് സാധ്യത. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഏപ്രിൽ മാസത്തിൽ സ്വർണവില രോഖപ്പെടുത്തിയത്. അതിന് ശേഷം മെയ് മാസത്തിൻ്റെ തുടക്കത്തിൽ അല്പം അശ്വാസം നൽകുന്ന വിധമായിരുന്നു ട്രെൻഡ്.

എങ്കിലും 70,000 ത്തിന് മുകളിൽ തന്നെയാണ് സ്വർണവില തുടരുന്നത്. പണിക്കൂലിയടക്കം കണക്കാക്കുമ്പോൾ 75,000ത്തിനടുത്ത് ഒരു പവന് നൽകേണ്ടിവരും. മെയ്യിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വെല്ലുവിളിയാണ് ഈ വർദ്ധന. എന്നാൽ വില കുറഞ്ഞ സമയത്ത് മുന്‍കൂര്‍ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയവര്‍ക്ക് അത് ഉപകാരപ്പെടും.

സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പല കാരണങ്ങളാണ് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടികാട്ടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടത് ഒരു പ്രധാന കാരണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും മറ്റൊരു കാരണമാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളും ഇതിലെ പ്രധാന കാരണങ്ങളിൽ ഒന്നായി വിദ​ഗ്ധർ പറയുന്നു.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ