Kerala Gold Rate: അവസരം കളയല്ലേ..വീണ്ടും ബ്രേക്കിട്ട് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today: ഏപ്രിൽ മാസം റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില കഴിഞ്ഞ രണ്ടാഴ്ചയായി താഴേക്കാണ് കുതിക്കുന്നത്. ഏപ്രിൽ 22-നായിരുന്നു എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത്. ഇനിയും വില കുറയുമോ എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.

Kerala Gold Rate: അവസരം കളയല്ലേ..വീണ്ടും ബ്രേക്കിട്ട് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Gold Rate (1)

Updated On: 

03 May 2025 14:26 PM

സംസ്ഥാനത്ത് രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വ‍‍ർണവില. ഇന്ന് ഒരു പവന് 70,040 രൂപയാണ് വിപണിവില. മേയ് ഒന്നിന് 70,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്ന് ഇന്നലെ 160 രൂപ കുറഞ്ഞ് 70,040 രൂപ എന്ന നിരക്കിലെത്തിയിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 8755 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

ഏപ്രിൽ മാസം റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില കഴിഞ്ഞ രണ്ടാഴ്ചയായി താഴേക്കാണ് കുതിക്കുന്നത്. ഏപ്രിൽ 22-നായിരുന്നു എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത്. ഇനിയും വില കുറയുമോ എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്. വിവാഹ സീസണിന്റെ ഈ സമയത്ത് വില കുറയുന്നത് ആശ്വാസം തന്നെയാണ്.

ഓരോ വർഷവും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് ടൺ കണക്കിന് സ്വർണമാണ്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കാറുണ്ട്. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ തീരുവ യുദ്ധമാണ് സമീപകാലത്ത് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.

വ്യാപാരയുദ്ധം കടുത്തതിന് പിന്നാലെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറിയത് സ്വർണത്തിന്റെ വില ഉയർത്തി. സ്വർണവില നിശ്ചയിക്കുന്നത് രൂപയുടെ മൂല്യം, ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയെ അടിസ്ഥാനമാക്കിയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ