Kerala Gold Rate: മിന്നൽക്കുതിപ്പ് ‘തുടരും’; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില; കേരളത്തിലെ ഇന്നത്തെവില അറിയാം

Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കൂടിയത്. ഇതോടെ 73040 രൂപയായി സ്വർണവില ഉയർന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.

Kerala Gold Rate: മിന്നൽക്കുതിപ്പ് തുടരും; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ  സ്വർണ വില; കേരളത്തിലെ ഇന്നത്തെവില അറിയാം

Gold Price

Updated On: 

08 May 2025 09:59 AM

തിരുവനന്തപുരം: മിന്നൽക്കുതിപ്പ് ‘തുടർന്ന് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി വലിയ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇതിനു പിന്നാലൊണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്നത്തെ സ്വർണ വ്യാപാരം എത്തിനിൽക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കൂടിയത്. ഇതോടെ 73040 രൂപയായി സ്വർണവില ഉയർന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസമായി ഉയർന്ന സ്വർണവില ഇന്നലെ 400 രൂപ വർദ്ധിച്ച് 72,600 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും ഉയർന്നത്. ഈ മാസത്തിൻ്റെ തുടക്കത്തിൽ 70,200 ലാണ് സ്വർണവ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ 160 രൂപ കുറഞ്ഞ് 70,0040 ലേക്ക് എത്തിയിരുന്നു. മെയ് രണ്ടിനാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഇത് തുടർച്ചയായ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും കുതിച്ചുയരുകയായിരുന്നു.

Also Read:പേഴ്‌സണല്‍ ലോണ്‍ വേണോ? വായ്പ കാലാവധിയുടെ കാര്യത്തില്‍ ഇവരാണ് കേമന്മാര്‍

കഴിഞ്ഞ മാസം ഏപ്രിൽ 12നായിരുന്നു സ്വർണവില 70,000 കടന്നത്. ഇതിനു ശേഷം കുതിപ്പ് തുടർന്ന സ്വർണവില ആ മാസം തന്നെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഏപ്രിൽ 22നായിരുന്നു 74,320 എന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയത്. ഇന്ത്യാ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ഇടിഞ്ഞതു ആഭ്യന്തര സ്വർണവില കത്തിക്കയറാൻ കാരണമായി എന്നാണ് റിപ്പോർട്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ