Ration Card: റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാണോ? ഈ തീയതി വരെ അവസരം; മാനദണ്ഡങ്ങൾ ഇങ്ങനെ
How to Convert Ration Card to Priority Category: വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് പിങ്ക് അഥവ ബിപിഎല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷകൾ സമർപ്പിക്കാൻ വീണ്ടും അവസരം. അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി നീട്ടി. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് പിങ്ക് അഥവ ബിപിഎല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷകൾ സമർപ്പിക്കാൻ വീണ്ടും അവസരം. അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടിയതായി അധികൃതർ അറിയിച്ചു. ജനുവരി 24 മുതൽ ഫെബ്രുവരി 13 വരെയുള്ള തീയതികളിൽ രാവിലെ പതിനൊാന്ന് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം.
ആർക്കെല്ലാം അപേക്ഷിക്കാം?
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍
മാരക രോഗങ്ങളുള്ളവര്‍
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളുകള്‍
പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍
നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍
സര്‍ക്കാര്‍ ധനസഹായത്തോടെ വീടുവെച്ചവര്‍
ഭിന്നശേഷിക്കാര്‍
അർഹത ഇല്ലാത്തവർ
1,000 ചരുരശ്ര അടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍
1 ഏക്കറിലധികം ഭൂമിയുള്ളവര്‍
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍
സര്‍വീസ് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍
ആദായ നികുതി അടയ്ക്കുന്നവര്‍
പ്രതിമാസ വരുമാനം 25,000 കൂടുതലുള്ള കുടുംബങ്ങള്‍
നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍
വിദേശത്ത് ജോലി ചെയ്യുന്നവരുള്ള കുടുംബം
സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് 25,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങിക്കുന്നവര്‍