Samsung Onam Offer 2025: ‘എന്റെ കേരളം എന്റെ സാംസങ്’; വമ്പിച്ച ഓഫറുകള്‍ സെപ്റ്റംബര്‍ 30 വരെ

My Kerala My Samsung: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഓഫര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് എന്റെ കേരളം എന്റെ സാംസങ് എന്ന പേരിലാണ് അവരുടെ ക്യാമ്പെയിന്‍.

Samsung Onam Offer 2025: എന്റെ കേരളം എന്റെ സാംസങ്; വമ്പിച്ച ഓഫറുകള്‍ സെപ്റ്റംബര്‍ 30 വരെ

സാംസങ് ഓണം ഓഫര്‍

Published: 

15 Aug 2025 12:17 PM

ഓണമെന്നാല്‍ ആഘോഷത്തിന്റേത് മാത്രമല്ല ഓഫറുകളുടെ കൂടി കാലമാണ്. ഓണക്കാലത്ത് പര്‍ച്ചേസുകള്‍ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിന് പ്രധാന കാരണം വമ്പിച്ച ഓഫറുകള്‍ ലഭിക്കും എന്നത് തന്നെയാണ്. ഓണം വന്നെത്താന്‍ ഇനി അധിക ദിവസങ്ങളില്ല. ഇതിനോടകം തന്നെ പല പ്രമുഖ ബ്രാന്‍ഡുകളും തങ്ങളുടെ ഡീലുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഓഫര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് എന്റെ കേരളം എന്റെ സാംസങ് എന്ന പേരിലാണ് അവരുടെ ക്യാമ്പെയിന്‍. എഐ പവേര്‍ഡ് വിഷന്‍ എഐ ടിവികളില്‍ വമ്പന്‍ ഓഫറുകളാണ് സാംസങ് പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നിങ്ങള്‍ക്ക് ഓഫറുകളോടെ സെയിലിന്റെ ഭാഗമാകാം. സാംസങ്ങിന്റെ നിയോ QLED, OLED, QLED, ക്രിസ്റ്റല്‍ 4K UHD ടിവികളുടെ കൂട്ടത്തില്‍ നിന്ന് തിരഞ്ഞെടുത്ത 55 ഇഞ്ചോ അതില്‍ കൂടുതലോ വലിപ്പമുള്ള മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് 93,000 രൂപ വരെ വിലയുള്ള സൗണ്ട്ബാര്‍ അല്ലെങ്കില്‍ 2.05 ലക്ഷം രൂപ വരെ വിലയുള്ള ഒരു ടിവി സമ്മാനമായി ലഭിക്കും.

മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് ടിവി മോഡലുകള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടിയും 4 മണിക്കൂര്‍ എക്‌സ്പ്രസ് ഇന്‍സ്റ്റാളേഷനും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 2,990 രൂപയില്‍ ആരംഭിക്കുന്ന ഫ്‌ളെക്‌സിബിള്‍ ഇഎംഐ ഓപ്ഷനുകളും, സീറോ ഡൗണ്‍ പേയ്‌മെന്റ് സൗകര്യവും, 30 മാസം വരെ ദീര്‍ഘകാല പ്ലാനുകള്‍ എന്നിവയും സാംസങ് മുന്നോട്ടുവെക്കുന്നുണ്ട്.

രാജ്യത്തെ മുന്‍നിര ബാങ്കുകളുമായി ചേര്‍ന്ന് ലഭ്യമാക്കിയിരിക്കുന്ന ഓഫറുകള്‍ വഴി 20 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. സാംസങ് ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 10 ശതമാനം അധിക ക്യഷ്ബാക്കും നേടാം. സംസ്ഥാനത്തെ എല്ലാ സാംസങ് റീട്ടെയില്‍ ഔട്ട്‌ലെറ്റിലും ഈ ഓഫറുകള്‍ ലഭ്യമാണ്.

Also Read: Banana Market: വാഴക്കുലയ്ക്ക് ഓണത്തിന് വില ഉയരും; സജീവമായി വിപണി

ഇതിന് പുറമെ സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും നിങ്ങള്‍ക്ക് ഓഫറുകള്‍ സ്വന്തമാക്കാവുന്നതാണ്. സാംസങ് പുതിയ സ്മാര്‍ട്ട് ടിവിയും വിപണിയിലെത്തിച്ചിട്ടുണ്ട്. 115 ഇഞ്ച് സ്‌ക്രീനുള്ള ആദ്യത്തെ മൈക്രോ RGB ഡിസ്‌പ്ലേ ആണ് ഇപ്പോള്‍ വിപണിയിലെത്തിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്