Kerala Gold Rate: സ്വർണവില 75000-ലേക്ക് എത്താൻ അൽപ്പം കൂടി ? അന്താരാഷ്ട്ര പ്രശ്നങ്ങൾ പണി പറ്റിച്ചു

Today Kerala Gold Price On June 21th: ഒരു ​ഗ്രാം സ്വർണത്തിന് 9235 രൂപയാണ് ഇന്ന് നൽകേണ്ടത്. 25 രൂപയാണ് കൂടിയിരിക്കുന്നത്. ഈ മാസം 14നാണ് ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവ്യാപാരം മുന്നോട്ട് പോയത്. അന്ന് ഒരു പവൻ സ്വർണത്തിന് 74,560 രൂപയും ഒരു ​ഗ്രാം സ്വർണത്തിന് 9320 രൂപയുമായിരുന്നു വിപണിവില.

Kerala Gold Rate: സ്വർണവില 75000-ലേക്ക് എത്താൻ അൽപ്പം കൂടി ? അന്താരാഷ്ട്ര പ്രശ്നങ്ങൾ പണി പറ്റിച്ചു

Gold Rate

Updated On: 

21 Jun 2025 | 09:55 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ് തുടരുന്നു. ഇന്നലെ സ്വർണവിലയിലുണ്ടായ ഇടിവിൽ ആശ്വസിച്ചിരിക്കെയാണ് ഇന്ന് വീണ്ടും വില കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 73,880 രൂപയിലെത്തി നിൽക്കുകയാണ്. ഇന്നലെ 440 രൂപ കുറഞ്ഞ് 73,680 രൂപയിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ ആഭരണപ്രേമികൾക്ക് ഏറെ വെല്ലുവിളിയായി ഇന്ന് വില വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.

അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് 9235 രൂപയാണ് ഇന്ന് നൽകേണ്ടത്. 25 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നലെ 9210 രൂപയായിരുന്നു വില. ഈ മാസം 14 ാം തീയതിയാണ് ഏറ്റവും ഉയർന്ന നിലക്കിൽ സ്വർണവ്യാപാരം മുന്നോട്ട് പോയത്. അന്ന് ഒരു പവൻ സ്വർണത്തിന് 74,560 രൂപയും ഒരു ​ഗ്രാം സ്വർണത്തിന് 9320 രൂപയുമായിരുന്നു വിപണിവില.

ജൂൺ മാസം ആരംഭിച്ചതുമുതൽ 70,000ത്തിന് മുകളിലാണ് സ്വർണത്തിൻ്റെ വില. ജൂൺ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. പിന്നീടങ്ങോട്ട് ഓരോ ദിവസവും സ്വർണവില കൂടുന്നതാണ് കാണാൻ കഴിഞ്ഞത്. ജൂൺ 7, 8, 9, 10 തീയതികളിൽ 72,000ത്തിനുള്ളിലേക്ക് സ്വർണവില എത്തിയെങ്കിലും, പഞ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം സ്വർണവില ഉയരാൻ കാരണമായി.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് ഈ മാസത്തിൽ സ്വർണവില ഉയരാൻ പ്രധാന കാരണമായി സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണം. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയെ വളരെയധികം സ്വാധീനിക്കാറുണ്ട്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്