Mutual Funds: 17,000 രൂപ 33.76 ലക്ഷമാക്കാം; ഈ ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍ മാത്രം മതി

Best Performing Mutual Funds: ഏഴ് വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന എസ്‌ഐപി റിട്ടേണ്‍ നല്‍കിയ 5 ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളെ പരിചയപ്പെടാം. ഒരു തരം ഓപ്പണ്‍ എന്‍ഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടാണ് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍.

Mutual Funds: 17,000 രൂപ 33.76 ലക്ഷമാക്കാം; ഈ ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍ മാത്രം മതി

പ്രതീകാത്മക ചിത്രം

Published: 

03 Nov 2025 | 03:42 PM

ചുരുങ്ങിയ കാലത്തിനുള്ളില്‍ കൂടുതല്‍ വരുമാനം നേടുന്നതിനെ കുറിച്ചാണ് കൂടുതലാളുകളും ചിന്തിക്കുന്നത്, ഇതിനായി കുറുക്കുവഴികള്‍ അന്വേഷിക്കുന്നവരും ധാരാളം. ഏഴ് വര്‍ഷത്തിനുള്ളില്‍ മികച്ച വരുമാനം നേടാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ (എസ്‌ഐപി) നിക്ഷേപം നടത്താം. മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി അല്ലെങ്കില്‍ നേരിട്ട് നിക്ഷേപം നടത്തുന്ന രീതിയാണ് എസ്‌ഐപിയുടേത്.

ഏഴ് വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന എസ്‌ഐപി റിട്ടേണ്‍ നല്‍കിയ 5 ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളെ പരിചയപ്പെടാം. ഒരു തരം ഓപ്പണ്‍ എന്‍ഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടാണ് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍. ഇത് ഫണ്ട് മാനേജര്‍മാരെ എല്ലാ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ സെഗ്മെന്റുകളും നിക്ഷേപം നടത്താന്‍ അനുവദിക്കുന്നു.

17,000 രൂപയുടെ പ്രതിമാസ നിക്ഷേപം വെറും 7 വര്‍ഷത്തിനുള്ളില്‍ 33,76,000 രൂപയാക്കി ഉയര്‍ത്തിയ അഞ്ച് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍ പരിചയപ്പെടാം.

ക്വാണ്ട് ഫ്‌ളെകിസ്‌ക്യാപ് ഫണ്ട്

ഏഴ് വര്‍ഷത്തിനുള്ളില്‍ ക്വാണ്ട് ഫ്‌ളെക്‌സിക്യാപ് ഫണ്ട് 24.18 ശതമാനം വാര്‍ഷിക വരുമാനം നല്‍കി. 6,777 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. മൊത്തം ആസ്തിമൂല്യം 110.69 രൂപ. പ്രതിമാസം 17,000 രൂപയുടെ നിക്ഷേപം 7 വര്‍ഷത്തിനുള്ളില്‍ 33,76,000 രൂപയായി വളര്‍ന്നു.

എച്ച്ഡിഎഫ്‌സി ഫ്‌ളെകിസിക്യാപ് ഫണ്ട്

ഏഴ് വര്‍ഷത്തിനുള്ളില്‍ എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സിക്യാപ് ഫണ്ട് 23.18 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ആകെ ആസ്തി 85,560 കോടിയും ആസ്തിമൂല്യം 2,266.13 രൂപയുമാണ്. 17,000 രൂപയുടെ നിക്ഷേപം 32,59,000 രൂപയായാണ് വളര്‍ന്നത്.

പരാഗ് പരീഖ് ഫ്‌ളെകെസിക്യാപ് ഫണ്ട്

പരാഗ് പരീഖ് ഫ്‌ളെക്‌സിക്യാപ് ഫണ്ട് 21.93 ശതമാനം വരുമാനമാണ് നല്‍കിയത്. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,19,723 കോടിയും ആസ്തിമൂല്യം 94.41 രൂപയുമാണ്. 17,000 രൂപ നിക്ഷേപിച്ച് നേടാനായത് 31,18,000 രൂപ.

Also Read: FD Interest Rates: മുതിര്‍ന്ന പൗരന്മാരേ, ഈ ബാങ്കുകളിലാണ് എഫ്ഡിയ്ക്ക് ഉയര്‍ന്ന പലിശ

ജെഎം ഫ്‌ളെക്‌സിക്യാപ് ഫണ്ട്

ഏഴ് വര്‍ഷത്തിനുള്ളില്‍ ജെഎം ഫ്‌ളെക്‌സിക്യാപ് ഫണ്ട് 21.78 ശതമാനം വാര്‍ഷിക വരുമാനം നേടി. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 5,900 കോടി രൂപ. ആകെ ആസ്തിമൂല്യം 112.92 രൂപയുമാണ്. 17,000 രൂപയുടെ പ്രതിമാസ നിക്ഷേപം വളര്‍ന്നത് 31,01,000 രൂപയായാണ്.

പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സിക്യാപ് ഫണ്ട്

പിജിഐഎം ഫ്‌ളെക്‌സിക്യാപ് ഫണ്ട് 18.29 ശതമാനം വാര്‍ഷിക വരുമാനം നല്‍കി. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 6,193 കോടിയും ആകെ ആസ്തിമൂല്യം 43.65 രൂപയുമാണ്. ഏഴ് വര്‍ഷത്തിനുള്ളില്‍ 17,000 രൂപയുടെ നിക്ഷേപം 27,39,000 രൂപയായാണ് വളര്‍ന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്