Budget 2025 LIVE: 12 ലക്ഷം വരെ ആദായ നികുതി ഇല്ല; ബിഹാറിന് കോളടിച്ചു, ബജറ്റ് അവതരണം പുരോഗമിക്കുന്നു

Budget Session 2025 Parliament LIVE : വയനാട് ദുരന്തത്തിന് ശേഷം വരുന്ന ബജറ്റായതിനാൽ തന്നെ കേരളത്തിനും പ്രഖ്യാപനങ്ങളിൽ വളരെ അധികം പ്രതീക്ഷയുണ്ട്. ഇടത്തരക്കാർക്ക് സഹായകരമായിരിക്കും ബജറ്റിലെ പ്രഖ്യാപനങ്ങളെന്നാണ് സൂചന

Budget 2025 LIVE: 12 ലക്ഷം വരെ ആദായ നികുതി ഇല്ല; ബിഹാറിന് കോളടിച്ചു, ബജറ്റ് അവതരണം പുരോഗമിക്കുന്നു

Union Budget 2025

Updated On: 

01 Feb 2025 19:37 PM

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ രണ്ടാമത്ത് ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ. തുടർച്ചയായ തൻ്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആദായ നികുതി പരിധി 12 ലക്ഷമായി ഉയർത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 24 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരാണ് ഇനി മുതൽ ആദായ നികുതി സ്ലാബിൻ്റെ ഏറ്റവും മുകളിലുള്ളത്. പാലക്കാട് ഐഐടിയുടെ വികസനത്തിന് അല്ലാതെ കേരളത്തിന് മറ്റൊന്നു ഇപ്രാവശ്യത്തെ ബജറ്റിൽ ഇല്ല. ബിഹാറിന് കൂടുതൽ കാര്യങ്ങളും അനുവദിച്ചതും ബജറ്റിൽ രാഷ്ട്രീയം ചർച്ചയായി.

സാമ്പത്തിക സർവ്വെയാണ് 6.8 ശതമാനം വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇടത്തരക്കാർക്ക് സ്വീകാര്യമായ ബജറ്റായിരിക്കും ഇതെന്ന് സൂചനയുണ്ട്. ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമായിരുന്നു.  അതേസമയം കേരളത്തിനും ബജറ്റിൽ പ്രതീക്ഷകളുണ്ട് വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക പാക്കേജടക്കം സംസ്ഥാനത്തിൻ്റെ പ്രതീക്ഷകളും നിരവധിയാണ്.

LIVE NEWS & UPDATES

The liveblog has ended.
  • 01 Feb 2025 12:21 PM (IST)

    New Income Tax Slab : ആദായ നികുതി പരിധി ഉയർത്തി

    ആദായ നികുതി പരധി ഉയർത്തി. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല. നികുതി സ്ലാബിൽ അഞ്ച് ലക്ഷമാണ് ഉയർത്തിയത്. 12-16 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് 15 ശതമാനം നികുതിയും 16-20 ലക്ഷം വരുമാനം ഉള്ളവർക്ക്  20 ശതമാനവും 20-24 ലക്ഷം വരുമാനം ഉള്ളവർക്ക് 25 ശതമാനവുമാണ് നികുതി ഏർപ്പെടുത്തുക. 24 ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ളവർക്ക് 30 ശതമാനം നികുതി ഏർപ്പെടുത്തു. സ്റ്റാഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി ഉയർത്തി.

  • 01 Feb 2025 12:05 PM (IST)

    Union Budget 2025 Updates : ബജറ്റിൽ വിലക്കുറയുന്നവ

    മൊബൈൽ ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ക്യൻസർ മരുന്ന് ഉൾപ്പെടെ മറ്റ് ജീവൻ രക്ഷമരുന്നുകളുടെ വില കുറയുമെന്ന് ധനമന്ത്രി ബജറ്റിൽ അറിയിച്ചു.


  • 01 Feb 2025 12:03 PM (IST)

    Union Budget 2025 Updates : ജീവൻ രക്ഷാമരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി

    36 ജീവൻ രക്ഷാമരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ആറ് മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടിൽ ഇളവും അനുവദിച്ചു

  • 01 Feb 2025 11:59 AM (IST)

    Budget 2025 For Tourism : ടൂറിസം മേഖലയ്ക്ക് കൂടുതൽ അവസരം

    ടൂറിസം മേഖലയിലേക്ക് കൂടുതൽ അവസരങ്ങൾ തുറന്ന് ബജറ്റ്. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ. സ്വകാര്യ പങ്കാളിത്തോടെ 50 ഇടങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിലുള്ള കേന്ദ്രങ്ങളിൽ കൂടുതൽ സഹായം ലഭിക്കും

  • 01 Feb 2025 11:49 AM (IST)

    Budget 2025 For Bihar : ബജറ്റിൽ കോളടിച്ച് ബിഹാർ

    താമരവിത്ത് വികസനത്തിനായി ബിഹാറിൽ മഖാന ബോർഡ്. ബിഹാറിന് ഫുഡ് ഹബ്ബായി മാറ്റും. ഡെ കെയ്ർ ക്യാൻസർ സെൻ്റർ, പാട്ന ഐഐടി വികസിപ്പിക്കും, ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൊണ്ടുവരും

  • 01 Feb 2025 11:36 AM (IST)

    Budget 2025 Updates : ജല ജീവൻ മിഷൻ നീട്ടും

    ജല ജീവൻ പദ്ധതി 2028 വരെ നീട്ടും.

  • 01 Feb 2025 11:30 AM (IST)

    Union Budget 2025 On IIT : ഐഐടി സീറ്റുകൾ വർധിപ്പിക്കും

    രാജ്യത്തെ ഐഐടി സീറ്റുകൾ വർധിപ്പിക്കും. ബിഹാറിലെ പാറ്റ്ന ഐഐടി കൂടുതൽ വികസിപ്പിക്കുമെന്ന് ധനമന്ത്രി. മെഡിക്കൽ കോളജുകളിൽ 10,000 സീറ്റുകൾ വർധിപ്പിക്കും. ഹയർ സക്കൻഡറി സ്കൂളിൽ ഇൻ്റർനെറ്റ് ഉറപ്പ് വരുത്തും. പാലക്കാട് ഐഐടിയും പരിഗണനയിൽ

  • 01 Feb 2025 11:24 AM (IST)

    Budget 2025 Speech Highlights : കാർഷിക വായ്പ അഞ്ച് ലക്ഷം രൂപയാക്കി

    കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള കാർഷിക വായ്പ മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്തും

  • 01 Feb 2025 11:19 AM (IST)

    Union Budget 2025 Key Points : ബജറ്റ് പ്രധാനഘടകങ്ങൾ

    വളർച്ചയെ ത്വരതപ്പെടുത്തുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് മധ്യവർഗത്തിൻ്റെ ശക്തിയെ വർധിപ്പിക്കും, വികസനത്തിന് മുൻതൂക്കം നൽകും, വികസിത ഭാരതം പദ്ധതിയെ ശക്തപ്പെടുത്താൻ ലക്ഷ്യമാക്കിട്ടുള്ള ബജറ്റ്, ദാരിദ്ര നിർമാജനം തുടങ്ങിയ അടങ്ങിയ ബജറ്റാണ് ഇത്തവണത്തേതെന്ന് നിർമല സീതാരാമൻ ആമുഖമായി പറഞ്ഞു.

  • 01 Feb 2025 11:06 AM (IST)

    Union Budget 2025 Updates : സഭയിൽ പ്രതിപക്ഷ ബഹളം

    നിർമല സീതാരാമൻ്റെ ബജറ്റ് അവതരണത്തിന് തുടക്കത്തിൽ തന്നെ സഭയിൽ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്.

  • 01 Feb 2025 11:05 AM (IST)

    Union Budget 2025 Speech : ബജറ്റ് പ്രസംഗം ആരംഭിച്ചു

    2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം പാർലമെൻ്റിൽ ആരംഭിച്ചു. തുടർച്ചയായി എട്ടാം തവണയാണ് നിർമല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്

  • 01 Feb 2025 10:54 AM (IST)

    Madhubani : ധനമന്ത്രിയുടെ സ്‌പെഷ്യല്‍ സാരി

    മധുബനി സാരി ധരിച്ചാണ് ഇത്തവണ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. പത്മശ്രീ അവാർഡ് ജേതാവായ ദുലാരി ദേവി സമ്മാനിച്ച സാരിയാണ് ധനമന്ത്രി ധരിച്ചിരിക്കുന്നത്‌

  • 01 Feb 2025 10:41 AM (IST)

    Budget Presentation 2025 : ബജറ്റിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

    മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തിന് ഇനി ഏതാനും നിമിഷം മാത്രം. പ്രതീക്ഷയോടെ രാജ്യം. കേന്ദ്ര ബജറ്റിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധനമന്ത്രി പാര്‍ലമെന്റിലെത്തി

  • 01 Feb 2025 10:30 AM (IST)

    Digital Budget 2025 : ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്‌

    ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ടാബുമായാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തിയത്‌

  • 01 Feb 2025 10:16 AM (IST)

    Key Things About Budget : ബജറ്റ് പ്രംസഗത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട  ചില കാര്യങ്ങള്‍

    രാജ്യം കാത്തിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍ മാത്രം ബാക്കി. തുടര്‍ച്ചയായ എട്ട് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡ് സ്വന്തമാക്കി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍ READ MORE

  • 01 Feb 2025 10:03 AM (IST)

    Finance Minister meets President : രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ധനമന്ത്രി

    ബജറ്റ് അവതരണത്തിന് മുമ്പ് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു

  • 01 Feb 2025 09:49 AM (IST)

    ബജറ്റ് രേഖ ഉയര്‍ത്തി കാട്ടി നിര്‍മല സീതാരാമന്‍

    ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബജറ്റ് രേഖ ഉയര്‍ത്തി കാട്ടി നിര്‍മല സീതാരാമന്‍.

  • 01 Feb 2025 09:36 AM (IST)

    Union Budget 2025 : സ്വര്‍ണവില നിരക്കിലും നിര്‍ണായകം

    സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്ക് ഇന്ന് കടന്നു. പവന് 61,960 രൂപയാണ് നിരക്ക്. ബജറ്റ് പ്രഖ്യാപനം സ്വര്‍ണവിലയിലും നിര്‍ണായകമാണ്. ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചാല്‍ അത് സ്വര്‍ണവില വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കും

  • 01 Feb 2025 09:20 AM (IST)

    കേന്ദ്ര ബജറ്റിന് മുന്നോടിയായി മണൽ ശിൽപം നിർമ്മിച്ച് കലാകാരൻ സുദർശൻ പട്‌നായിക്

     

  • 01 Feb 2025 09:09 AM (IST)

    Union Budget 2025: വാഹന പ്രേമികൾക്ക് പണി കിട്ടുമോ?

    വാഹനപ്രേമികളെ സംബന്ധിച്ച് ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളാകും ഉണ്ടാവുക. വിപണിയില്‍ ഇലക്ട്രോണിക് വാഹനങ്ങളടക്കം സജീവമാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളുണ്ടാകാനാണ് സാധ്യത. ഇലക്ട്രോണിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കും READ MORE

  • 01 Feb 2025 08:45 AM (IST)

    Union Budget 2025: സാധാരണക്കാരന്റെ ജീവിതം മാറ്റി മറിക്കുമോ?

    സാധാരണക്കാരന് പ്രയോജനപ്പെടുന്ന എന്തൊക്കെ പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കാത്തുവച്ചിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍, ആരോഗ്യസുരക്ഷാ പദ്ധതി, കര്‍ഷകര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രതീക്ഷകള്‍ ഏറെയാണ്‌  READ MORE

  • 01 Feb 2025 08:44 AM (IST)

    LPG Price Cut: പാചകവാതക വില കുറച്ചു

    ബജറ്റിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ കുറച്ചു ശ്രദ്ധേയമായൊരു നീക്കമാണിത് : READ MORE

  • 01 Feb 2025 08:26 AM (IST)

    ഇന്ധന വില കുറയുമോ?

    ബജറ്റ് അല്പനേരത്തിനുള്ളിൽ അവതരിപ്പിക്കാനിരിക്കെ ഇന്ധന വില കുറയുമോ എന്ന പ്രതീക്ഷിയിലാണ് സാധാരണക്കാർ. ഇടയ്ക്കിടെ ഉയരുന്ന ഇന്ധന വില സാധാരണക്കാരന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. അതിലൊരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

  • 01 Feb 2025 08:04 AM (IST)

    Union Budget 2025 : ദമ്പതികള്‍ക്കായി സംയുക്ത നികുതി സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌ ഐസിഎഐ

    ദമ്പതികൾക്കായി ഒരു സംയുക്ത നികുതി സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തു. പങ്കാളികളില്‍ ഒരാള്‍ പ്രധാന വരുമാനസ്രോതസായ കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ നിര്‍ദ്ദേശം. ഐസിഎഐയുടെ നിര്‍ദ്ദേശം ചര്‍ച്ചയായിരുന്നു READ MORE

  • 01 Feb 2025 07:50 AM (IST)

    മധ്യവര്‍ഗത്തിന് പ്രതീക്ഷ

    മൂന്നാം മോദി സർക്കാരിന്റെ ഈ ബജറ്റിൽ മധ്യവര്‍ഗത്തിന് അനുകൂലമാകുമെന്നാണ് റിപ്പോർട്ട്. മധ്യവർ​ഗത്തിന് കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

  • 01 Feb 2025 07:35 AM (IST)

    Economic Surve Report 2025 : ജി.ഡി.പി. വളർച്ച 6.3 മുതൽ 6.8 ശതമാനം വരെ

    ആഗോളവെല്ലുവിളികള്‍ക്കിടയിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രകടനം കാഴ്ചവച്ചുവെന്ന് സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 2024-25ല്‍ ജിഡിപി വളര്‍ച്ച 6.3 മുതല്‍ 6.8 ശതമാനം പ്രതീക്ഷിക്കുന്നു  READ MORE

  • 01 Feb 2025 07:19 AM (IST)

    Budget Session 2025 : ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായി

    ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായി പാര്‍ലമെന്റില്‍ നടക്കും. ഫെബ്രുവരി 13നാണ് ആദ്യ ഘട്ടം. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 14 വരെയാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനം READ MORE

  • 01 Feb 2025 07:04 AM (IST)

    Economic Survey 2025: സാമ്പത്തിക സർവ്വേയിലെ പ്രസക്ത ഭാഗങ്ങൾ

    സാമ്പത്തിക സർവ്വേയിൽ പറഞ്ഞിട്ടുള്ള പ്രധാന കാര്യങ്ങൾ

     

  • 01 Feb 2025 06:54 AM (IST)

    Union Budget 2025: പ്രതീക്ഷയില്‍ മധ്യവര്‍ഗം; നികുതിയിളവുണ്ടാകുമെന്ന് സൂചന

    കേന്ദ്രബജറ്റിനെ മധ്യവര്‍ഗം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പ്രധാനമന്ത്രിയുടെയും, രാഷ്ട്രപതിയുടെയും പ്രസംഗം മധ്യവര്‍ഗത്തിന്റെ ക്ഷേമത്തിലൂന്നിയായിരുന്നു READ MORE

  • 01 Feb 2025 06:52 AM (IST)

    ആദായ നികുതി സ്ലാബുകളില്‍ മാറ്റം?

    ഇത്തവണത്തെ ബജറ്റിൽ ജനങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണ് ആദായ നികുതി സ്ലാബിലെ മാറ്റം. ഇതുവരെയുള്ള റിപ്പോർട്ട് അനുസരിച്ച് മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനം വാങ്ങിക്കുന്നവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഈ ബജറ്റോട് കൂടി അത് അത് അഞ്ച് ലക്ഷമായി ഉയ‍ർത്തുമെന്നുള്ള പ്രതീക്ഷയിലാണ്.

  • 01 Feb 2025 06:36 AM (IST)

    Kerala Expectation In Budget 2025: പ്രതീക്ഷയില്‍ കേരളം

    പ്രത്യേക പാക്കേജടക്കം നിരവധി ആവശ്യങ്ങള്‍ കേരളം ഉന്നയിച്ചിട്ടുണ്ട്. റെയില്‍വേ പദ്ധതികളും പ്രതീക്ഷിക്കുന്നു. എയിംസാണ് മറ്റൊരു സ്വപ്നം read more

  • 01 Feb 2025 06:19 AM (IST)

    Union Budget 2025: ധനമന്ത്രിയുടെ എട്ടാമത്തെ ബജറ്റ്

    നിർമ്മലാ സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്

  • 01 Feb 2025 06:12 AM (IST)

    Budget 2025: മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ്

    മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിനൊരുങ്ങി രാജ്യം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും