Unsecured Loan: ചെറുപ്പക്കാര്‍ക്ക് ലോണിനോട് ‘ഇഷ്ടം’ കൂടുന്നു; പക്ഷെ എടുക്കുന്നത് സുരക്ഷിതമല്ലാത്ത ലോണ്‍

Personal Loan Growth: ഇങ്ങനെ എടുത്ത് കൂട്ടുന്ന ലോണുകളെല്ലാം അടച്ച് തീർക്കുന്നതുനായി നെട്ടോട്ടമോടുന്നവരെ കണ്ടിട്ടില്ലേ? എന്നാൽ പലരും എടുക്കുന്നത് സുരക്ഷിതമല്ലാത്ത ലോണുകളാണെന്ന് പോലും മനസിലാക്കുന്നില്ല എന്നതാണ് സത്യം.

Unsecured Loan: ചെറുപ്പക്കാര്‍ക്ക് ലോണിനോട് ഇഷ്ടം കൂടുന്നു; പക്ഷെ എടുക്കുന്നത് സുരക്ഷിതമല്ലാത്ത ലോണ്‍

പ്രതീകാത്മക ചിത്രം

Published: 

29 May 2025 10:11 AM

ലോൺ എടുക്കുന്നതിനോട് വലിയ താത്പര്യമാണ് ഇന്നത്തെ കാലത്ത് ആളുകൾ പ്രകടിപ്പിക്കുന്നത്. ലോൺ എടുക്കുന്നവരിൽ കൂടുതലുള്ളത് ചെറുപ്പക്കാരുമാണ്. ലോണെടുത്ത് ആവശ്യങ്ങൾ നിറവേറ്റുക എന്ന ചിന്താഗതിയാണ് പലർക്കുമുള്ളത്. വീട് വെക്കാൻ, വാഹനം വാങ്ങിക്കാൻ, ബിസിനസ് നടത്താൻ അല്ലെങ്കിൽ മറ്റൊരു ലോൺ അടച്ചു തീർക്കാൻ തുടങ്ങി എന്തിനും ഇന്നതെ തലമുറ ലോണെടുക്കും.

എന്നാൽ ഇങ്ങനെ എടുത്ത് കൂട്ടുന്ന ലോണുകളെല്ലാം അടച്ച് തീർക്കുന്നതുനായി നെട്ടോട്ടമോടുന്നവരെ കണ്ടിട്ടില്ലേ? എന്നാൽ പലരും എടുക്കുന്നത് സുരക്ഷിതമല്ലാത്ത ലോണുകളാണെന്ന് പോലും മനസിലാക്കുന്നില്ല എന്നതാണ് സത്യം.

20 വയസാകുമ്പോഴും ലോൺ എടുക്കുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത് വർധിച്ച് വരികയാണെന്നാണ് വിവിധ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഗവേഷണ സ്ഥാപനമായ പൈസ ബസാർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രെഡിറ്റ് കാർഡ്, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കായാണ് ചെറുപ്പക്കാർ കടമെടുക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.

വായ്പ ആവശ്യങ്ങൾക്കായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുന്നവരുടെ പ്രായം കേന്ദ്രീകരിച്ചായിരുന്നു പൈസ ബസാർ സർവേ നടത്തിയത്. സുരക്ഷിതമല്ലാത്ത ലോണുകളാണ് പലരും എടുത്ത് കൂട്ടുന്നത്.

Also Read: Voluntary Provident Fund: ശമ്പളം എത്രയായാലും വിഷയമല്ല! മികച്ച റിട്ടയര്‍മെന്റ് കോര്‍പ്പസിനായി വിപിഎഫ് ഉണ്ടല്ലോ

ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ലോൺ എന്നിവ 20 വയസ് പിന്നിടുമ്പോൾ തന്നെ ആളുകൾ എടുത്ത് തുടങ്ങുന്നു. എംഎസ്എംഇ ലോണുകൾ എടുക്കുന്നവരുടെ നിരക്ക് വർധിച്ചത് സംരംഭകരാകാൻ ആ​ഗ്രഹിക്കുന്നവരുടെ കണക്കിനെ സൂചിപ്പിക്കുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്