ATM Cash Withdrawal: എടിഎം കാർഡ് എടുത്തില്ലേ, നോ ടെൻഷൻ; പണം പിൻവലിക്കാൻ വേറെ വഴിയുണ്ട്!
UPI ATM Cash Withdrawal: സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ എടിഎം കാർഡ് ഇല്ലാതെയും പണം പിൻവലിക്കാം. നിങ്ങളുടെ ഫോണിലുള്ള യുപിഐ സംവിധാനമാണ് അതിന് സഹായിക്കുന്നത്. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഉപയോക്താക്കൾക്കായി ഈ സേവനം അവതരിപ്പിച്ചത്.

പ്രതീകാത്മക ചിത്രം
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ ആദ്യം കാർഡ് ആവശ്യമായിരുന്നു. എടിഎം കാർഡ് എടുക്കാൻ മറന്ന് പോകുന്ന സാഹചര്യങ്ങളിൽ പണം പിൻവലിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഉപയോക്താക്കൾക്ക് ഇനി അത്തരം പ്രശ്നങ്ങളെ അഭിമുഖീരിക്കേണ്ടി വരില്ല. കാരണം ഇപ്പോൾ എടിഎം കാർഡ് ഇല്ലാതെയും മെഷീനിൽ നിന്ന് പണം ലഭിക്കും.
സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ എടിഎം കാർഡ് ഇല്ലാതെയും പണം പിൻവലിക്കാം. നിങ്ങളുടെ ഫോണിലുള്ള യുപിഐ സംവിധാനമാണ് അതിന് സഹായിക്കുന്നത്. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഉപയോക്താക്കൾക്കായി ഈ സേവനം അവതരിപ്പിച്ചത്.
യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കേണ്ട രീതി
യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാൻ ആദ്യം നിങ്ങൾ എടിഎമ്മിൽ പോകേണ്ടതുണ്ട്.
ശേഷം എടിഎം മെനുവിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടർന്ന് പിൻവലിക്കേണ്ട പണം എത്രയാണെന്ന് ടൈപ്പ് ചെയ്യുക.
ALSO READ: മുകേഷ് അംബാനിയുടെ പേരക്കുട്ടികൾ പഠിക്കുന്നത് ഈ സ്കൂളിൽ; ഫീസ് എത്രയെന്ന് അറിയാമോ?
സ്ക്രീനിൽ ഒരു QR കോഡ് ദൃശ്യമാകും.
നിങ്ങളുടെ ഫോണിൽ യുപിഐ ആപ്പ് തുറക്കുക.
ശേഷം എടിഎം സ്ക്രീനിൽ ദൃശ്യമായ ക്യുആർ കോഡ് യുപിഐ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക.
ക്യുആർ കോഡ് സ്കാൻ ചെയ്താലുടൻ എടിഎമ്മിൽ നിന്ന് പണം എടുക്കാം.
പണം പിൻവലിക്കുന്നതിന് മുമ്പ് നിങ്ങളുടെ യുപിഐ ആപ്പിൽ യുപിഐ എടിഎം ഇടപാട് ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചുറപ്പിക്കേണ്ടതാണ്.