Financial Freedom: സാമ്പത്തിക സ്വാതന്ത്ര്യം പെട്ടെന്ന് നേടാം; ബാധ്യതകളെ ലഘൂകരിച്ച് മുന്നേറാം

How To Become Financially Independent: ആവശ്യത്തിനും അനാവശ്യത്തിനും പണം ചെലവാക്കുന്നതിന് പകരം ബുദ്ധിപൂര്‍വം കാര്യങ്ങള്‍ ചെയ്യണം. നിങ്ങളിലേക്ക് എത്തുന്ന പണത്തിനും പോകുന്ന പണത്തിനും കണക്കുണ്ടായിരിക്കണം. എങ്ങനെയാണ് പണത്തെ കൃത്യമായി വിനിയോഗിക്കേണ്ടതെന്ന് നോക്കാം.

Financial Freedom: സാമ്പത്തിക സ്വാതന്ത്ര്യം പെട്ടെന്ന് നേടാം; ബാധ്യതകളെ ലഘൂകരിച്ച് മുന്നേറാം

പ്രതീകാത്മക ചിത്രം

Updated On: 

15 May 2025 22:56 PM

കിട്ടുന്ന പണമെല്ലാം ചെലവഴിച്ച ശേഷം കടം വാങ്ങി ജീവിക്കുന്ന ശീലമുള്ളവരാണ് മലയാളികള്‍. ഇങ്ങനെയുള്ള ജീവിതം നിങ്ങളെ എവിടെയും എത്തിക്കാന്‍ പോകുന്നില്ല. ആവശ്യത്തിനും അനാവശ്യത്തിനും പണം ചെലവാക്കുന്നതിന് പകരം ബുദ്ധിപൂര്‍വം കാര്യങ്ങള്‍ ചെയ്യണം. നിങ്ങളിലേക്ക് എത്തുന്ന പണത്തിനും പോകുന്ന പണത്തിനും കണക്കുണ്ടായിരിക്കണം. എങ്ങനെയാണ് പണത്തെ കൃത്യമായി വിനിയോഗിക്കേണ്ടതെന്ന് നോക്കാം.

ചെലവ് ചുരുക്കാം

നമ്മളില്‍ പലരും ഭക്ഷണം, വീട്, വാഹനം തുടങ്ങിയ കാര്യങ്ങള്‍ക്കായി വരുമാനത്തിലേറെ ചെലവഴിക്കാറുണ്ട്. ഇത്തരം ചെലവുകളിലേക്ക് പോകുന്നതിന് മുമ്പ് നിക്ഷേപത്തിലേക്ക് ഒരു തുക നീക്കിവെക്കണം. വരുമാനത്തിന്റെ 30 ശതമാനം സമ്പാദ്യത്തിലേക്ക് മാറ്റിവെക്കാം. എല്ലാം ചെലവാക്കാന്‍ പോകുന്നതിന് മുമ്പ് ഭാവിയെ കുറിച്ച് ചിന്തിക്കാം.

കടം

കടമെടുത്ത് ജീവിക്കുന്നത് അത്ര നല്ലതല്ല. ഒരു കടം പൂര്‍ണമായും അടച്ചുതീര്‍ത്തതിന് ശേഷം പിന്നെയും വായ്പയെടുക്കുന്ന ശീലം പലര്‍ക്കുമുണ്ട്. വായ്പകള്‍ക്ക് ബാങ്കുകള്‍ പലപ്പോഴും അധിക പ്രോസസിങ് ചാര്‍ജും ഈടാക്കുന്നു. അതിനാല്‍ വായ്പകളെടുക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് അപകട സാധ്യതകളെ കുറിച്ചും മനസിലാക്കി വെക്കാം. മാത്രമല്ല വായ്പകളിലേക്ക് കൃത്യമായ തിരിച്ചടവ് വന്നില്ലെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും.

എമര്‍ജന്‍സി ഫണ്ട്

ജീവിതത്തിലേക്ക് വന്നെത്തുന്ന അപ്രതീക്ഷിത ചെലവുകള്‍ക്കായി എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കണം. ആറുമാസത്തേക്ക് എങ്കിലുമുള്ള പണം നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടായിരിക്കണം.

Also Read: Personal Loan: പേഴ്‌സണല്‍ ലോണ്‍ ശമ്പളക്കാര്‍ക്ക് മാത്രമുള്ളതല്ല; ഇവര്‍ക്കും ലോണ്‍ ലഭിക്കും

നിക്ഷേപം

മികച്ച ലാഭം നല്‍കുന്നതോടൊപ്പം അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. നിങ്ങളുടെ പ്രായത്തിന് അനുസരിച്ച് വേണം പണം നിക്ഷേപിക്കാന്‍. 30നും 40 നും വയസിന് ഇടയിലുള്ള ആളാണ് നിങ്ങളെങ്കില്‍ ഓഹരികളില്‍ പണം മുടക്കാവുന്നതാണ്. 40നും 50 നും ഇടയിലാണെങ്കിലും 60 ശതമാനം വരെ ഓഹരികളിലും ബാക്കി സ്ഥിര നിക്ഷേപത്തിലും. പ്രായം കൂടുന്നതിന് അനുസരിച്ച് ഓഹരികളിലെ നിക്ഷേപത്തിന്റെ അളവ് കുറയ്ക്കാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്