Credit Score For Two Wheeler Loan: ബൈക്ക് വേണം, പക്ഷെ ഇഎംഐ തന്നെ ശരണം അല്ലേ? ഇത്രയും ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്‌

Bank Demanding Credit Score For Two Wheeler Loan: 750 മുതല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇരുചക്ര വാഹന വായ്പ ലഭിക്കുകയുള്ളൂ. മാത്രമല്ല അപേക്ഷകന് പലിശയിലും ആശ്വാസം ലഭിക്കും. 701 മുതല്‍ 750 വരെയും നല്ല സ്‌കോറായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പല ബാങ്കുകളും ഈ സ്‌കോര്‍ അംഗീകരിക്കാന്‍ തയാറാകാറില്ല.

Credit Score For Two Wheeler Loan: ബൈക്ക് വേണം, പക്ഷെ ഇഎംഐ തന്നെ ശരണം അല്ലേ? ഇത്രയും ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്‌

പ്രതീകാത്മക ചിത്രം

Updated On: 

20 May 2025 12:57 PM

സ്വന്തമായി ഒരു ബൈക്ക് വേണമെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ മുഴുവന്‍ തുകയും ഒരുമിച്ച് കൊടുത്ത് ബൈക്ക് വാങ്ങിക്കാന്‍ സാധിക്കുന്നവരുടെ എണ്ണവും കുറവാണ്. അതിനാല്‍ തന്നെ ഇഎംഐകളെയാണ് പലരും ആശ്രയിക്കുന്നത്. വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ അവര്‍ പരിഗണിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് ക്രെഡിറ്റ് സ്‌കോര്‍.

750 മുതല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇരുചക്ര വാഹന വായ്പ ലഭിക്കുകയുള്ളൂ. മാത്രമല്ല അപേക്ഷകന് പലിശയിലും ആശ്വാസം ലഭിക്കും. 701 മുതല്‍ 750 വരെയും നല്ല സ്‌കോറായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പല ബാങ്കുകളും ഈ സ്‌കോര്‍ അംഗീകരിക്കാന്‍ തയാറാകാറില്ല.

ഇനിയിപ്പോള്‍ വായ്പയ്ക്ക് അംഗീകാരം ലഭിച്ചാലും ഉയര്‍ന്ന പലിശ നിരക്കോ ഡൗണ്‍ പേയ്‌മെന്റോ വേണ്ടി വന്നേക്കാം. 650 മുതല്‍ 700 വരെ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും ഇത്തരത്തില്‍ തന്നെയാണ് വായ്പകള്‍ നല്‍കുന്നത്.

കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് വായ്പ നല്‍കുമ്പോള്‍ അപകട സാധ്യത കുറയ്ക്കുന്നതിനായി ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ ചുമത്തുന്നു. ക്രെഡിറ്റ് സ്‌കോര്‍ കുറയുമ്പോള്‍ കൂടുതല്‍ ഡൗണ്‍ പേയ്‌മെന്റും നടത്തേണ്ടതായി വരും. ഇത് വായ്പ തുക കുറയ്ക്കുന്നതിന് ബാങ്ക് സ്വീകരിക്കുന്ന മറ്റൊരു മാര്‍ഗമാണ്.

Also Read: Credit Card Mistakes: ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്ന് കരുതി ആര്‍ഭാടം വേണ്ട; കടഭാരം ഉയരും സമാധാനം പോകും

വായ്പ എടുക്കുമ്പോള്‍ ബാങ്കുകള്‍ കര്‍ശനമായ നിബന്ധനയും നിങ്ങള്‍ക്ക് മുന്നില്‍ വെക്കും. തിരിച്ചടവ് കാലയളവും വളരെ കുറവായിരിക്കും. ഇനിയിപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ കുറവാണെങ്കില്‍ സഹ അപേക്ഷകനെയോ ഗ്യാരണ്ടറോ ഉപയോഗിച്ച് നിങ്ങള്‍ക്ക് വായ്പയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്