Personal Loan: പേഴ്‌സണല്‍ ലോണ്‍ വേണോ? വായ്പ കാലാവധിയുടെ കാര്യത്തില്‍ ഇവരാണ് കേമന്മാര്‍

Personal Loan Tenure: പലിശയുടെ കാര്യം പരിഗണിക്കാതിരുന്നാലും വായ്പ കാലാവധിയും വിഷയാണ്. വായ്പ കാലാവധി കൂടുതലുണ്ടെങ്കില്‍ അത് ഉപഭോക്താവിന് സഹായകമാകും. എന്നാലും ഒരുപാട് വര്‍ഷമെടുത്ത് പണമടയ്ക്കുമ്പോള്‍ പലിശയിനത്തില്‍ നിങ്ങള്‍ വലിയൊരു സംഖ്യ നല്‍കുന്നുമുണ്ട്. പലിശ ലാഭിക്കാന്‍ ഉയര്‍ന്ന പ്രതിമാസ പേയ്‌മെന്റുകള്‍ സഹായിക്കും.

Personal Loan: പേഴ്‌സണല്‍ ലോണ്‍ വേണോ? വായ്പ കാലാവധിയുടെ കാര്യത്തില്‍ ഇവരാണ് കേമന്മാര്‍

പ്രതീകാത്മക ചിത്രം

Published: 

07 May 2025 19:04 PM

സാധാരണക്കാരനെ എന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ സഹായിക്കാനായി വ്യക്തിഗത വായ്പകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ തന്നെയാണ് പ്രധാന വെല്ലുവിളി. പലിശ അല്‍പം കൂടുതലാണെങ്കിലും പെട്ടെന്ന് ലോണ്‍ ലഭിക്കുന്നു എന്നത് വ്യക്തിഗത വായ്പകളെ ജനപ്രിയമാക്കുന്നു.

പലിശയുടെ കാര്യം പരിഗണിക്കാതിരുന്നാലും വായ്പ കാലാവധിയും വിഷയാണ്. വായ്പ കാലാവധി കൂടുതലുണ്ടെങ്കില്‍ അത് ഉപഭോക്താവിന് സഹായകമാകും. എന്നാലും ഒരുപാട് വര്‍ഷമെടുത്ത് പണമടയ്ക്കുമ്പോള്‍ പലിശയിനത്തില്‍ നിങ്ങള്‍ വലിയൊരു സംഖ്യ നല്‍കുന്നുമുണ്ട്. പലിശ ലാഭിക്കാന്‍ ഉയര്‍ന്ന പ്രതിമാസ പേയ്‌മെന്റുകള്‍ സഹായിക്കും. പരമാവധി വായ്പാ കാലാവധി നല്‍കുന്ന ബാങ്കുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

പഞ്ചാബ് നാഷണല്‍ ബാങ്ക്

25,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ നല്‍കുന്നത്. ഇതിന് 11.40 മുതല്‍ 16.95 ശതമാനം വരെയാണ് പലിശ. 12 മാസം മുതല്‍ 84 മാസം വരെയാണ് കാലാവധി ലഭിക്കുക.

ഫെഡറല്‍ ബാങ്ക്

25,000 രൂപ മുതല്‍ ശമ്പളമുള്ള ആര്‍ക്കും ഫെഡറല്‍ ബാങ്ക് വായ്പ നല്‍കും. 10.49 ശതമാനം മുതല്‍ 17.99 ശതമാനം വരെയാണ് വായ്പയുടെ പലിശ. 5 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി ഉണ്ടായിരിക്കുക.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

35,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഈ ബാങ്ക് വായ്പ നല്‍കുന്നത്. ഇതിന് 12 ശതമാനം മുതല്‍ 21 ശതമാനം വരെ പലിശ ഈടാക്കും. 12 മാസം മുതല്‍ 48 മാസം വരെയാണ് തിരിച്ചടവ് കാലയളവ്.

എച്ച്ഡിഎഫ്‌സി ബാങ്ക്

50,000 രൂപ മുതല്‍ 40 ലക്ഷം രൂപ വരെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്ന വ്യക്തിഗത വായ്പ. 10.9 ശതമാനം മുതല്‍ 21 ശതമാനം വരെയാണ് ഇതിന് പലിശ. 12 മാസം മുതല്‍ 60 മാസം വരെ തിരിച്ചടവ് കാലാവധി ലഭിക്കും.

Also Read: Home Loan Interest Rate: ഈ ബാങ്കുകളില്‍ ഇനി ഭവന വായ്പയ്ക്ക് പലിശ കുറയും; നിരക്കുകളിങ്ങനെ

കൊട്ടക് മഹീന്ദ്ര ബാങ്ക്

50,000 രൂപ മുതല്‍ 35 ലക്ഷം രൂപ വരെയാണ് ഇവര്‍ നല്‍കുന്ന വായ്പ. പ്രതിവര്‍ഷം 10.99 ശതമാനം മുതല്‍ പലിശ ആരംഭിക്കുന്നു. 5 ശതമാനം പ്രോസസിങ് ഫീസും ബാങ്ക് ഈടാക്കുന്നു. 1 വര്‍ഷം മുതല്‍ 7 വരെയാണ് തിരിച്ചടവ് കാലാവധി.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം