Viral News: ആളൊരു യാചകനാണെങ്കിലും അല്‍പം റിച്ചാ; സ്വന്തമായുള്ളത് കോടികളുടെ ഫ്‌ളാറ്റ്, കാര്‍…
Richest Beggar in Mumbai: ഭരതിന്റെ കൈവശം 7.5 കോടിയിലധികം രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് വിവരം. തന്റെ ചെറുപ്പത്തില്‍ ഭരത് ജെയിന്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതുകാരണം പ്രാഥമിക വിദ്യാഭ്യാസം പോലും അദ്ദേഹത്തിന് നേടാനായില്ല.

പ്രതീകാത്മക ചിത്രം
യാചകന്മാര്‍ എന്ന് പറയുമ്പോള്‍ തന്നെ ആളുകളുടെ മുഖം ചുളിയും, ഒന്നിനും നിവൃത്തിയില്ലാതെ മറ്റുള്ളവരെ മുന്നില്‍ കൈനീട്ടുന്നവരെ കാണുമ്പോള്‍ കണ്ടഭാവം നടിക്കാത്തവരും ധാരാളം. എന്നാല്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നവരില്‍ എല്ലാവരും സ്വന്തമായി ഒന്നുമില്ലാത്തവരല്ല. കോടികള്‍ സമ്പാദിച്ച ധാരാളം യാചകരുടെ വിവരങ്ങള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തയാണ് എല്ലാരെയും ഞെട്ടിക്കുന്നത്.
വര്‍ഷങ്ങളായി തെരുവില്‍ യാചിക്കുന്ന ഭരത് ജെയിന്‍ ആണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുംബൈയിലുടനീളമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭരത് ജെയിന്‍ ഭിക്ഷ യാചിക്കാറുണ്ട്. ആസാദ് മൈതാന്‍, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭരത് ഉണ്ടാകാറുള്ളത്.
ഭരതിന്റെ കൈവശം 7.5 കോടിയിലധികം രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് വിവരം. തന്റെ ചെറുപ്പത്തില്‍ ഭരത് ജെയിന്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതുകാരണം പ്രാഥമിക വിദ്യാഭ്യാസം പോലും അദ്ദേഹത്തിന് നേടാനായില്ല. എന്നാല്‍ താന്‍ അനുഭവിച്ച കഷ്ടതകളൊന്നും തന്നെ കുടുംബത്തിന് കൈമാറാന്‍ ഭരത് തയാറായിരുന്നില്ല.
രണ്ട് ആണ്‍മക്കളുടെ പിതാവായ ഭരത്, തന്റെ കുട്ടികളെ നഗരത്തിലെ പ്രമുഖ സ്‌കൂളുകളില്‍ വിട്ടാണ് പഠിപ്പിച്ചത്. പ്രതിമാസം ഏകദേശം 60,000 രൂപ മുതല്‍ 75,000 രൂപ വരെ അദ്ദേഹം സമ്പാദിക്കുന്നുണ്ട്. ഇത് രാജ്യത്തെ മിക്ക പ്രൊഫഷണലുകളും സമ്പാദിക്കുന്നതിനേക്കാള്‍ ഇരട്ടിയാണ്.
എന്തുകൊണ്ട് ധനികനായ യാചകനായി?
40 വര്‍ഷമായി ഭരത് ജെയിന്‍ ഭിക്ഷാടനം നടത്തിവരുന്നു. ഓരോ ദിവസവുമുള്ള അദ്ദേഹത്തിന്റെ വരുമാനം എവിടെ ഭിക്ഷാടനം നടത്തുന്നു, അവിടേക്ക് എത്രപേര്‍ എത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2,000 രൂപ മുതല്‍ 2,500 രൂപ വരെ അദ്ദേഹം സമ്പാദിക്കുന്നു.
Also Read: Rent Rules: വാടക വീട് നോക്കുകയാണോ? പുതിയ നിയമം അറിയില്ലെങ്കിൽ പണി കിട്ടും
ഇടവേളകളില്ലാതെ ഒരു ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി അദ്ദേഹം ജോലി ചെയ്യുന്നുണ്ട്. ഉപജീവനത്തിനായി ഭിക്ഷ യാചിക്കുന്നതിനൊപ്പം, അവിടെ നിന്ന് ലഭിക്കുന്ന തുക അദ്ദേഹം മികച്ച മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. മുംബൈയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതിന് 1.4 കോടി രൂപയോളം മൂല്യമുണ്ട്. ഇവ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതില്‍ നിന്നായി ഏകദേശം 60,000 രൂപയോളം വാടകയിനത്തില്‍ അദ്ദേഹം സമ്പാദിക്കുന്നു. കാര്‍, വീട് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് നിലവില്‍ അദ്ദേഹത്തിന്റെ ജീവിതം.
പ്രീമിയര്‍ കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഭരതിന്റെ മക്കള്‍ നിലവില്‍ സ്റ്റേഷനറി ബിസിനസ് നടത്തുകയാണ്. ജീവിക്കാന്‍ ആവശ്യമായ എല്ലാം ഉണ്ടായിട്ടും അദ്ദേഹം ഇപ്പോഴും ഭിക്ഷാടനം നടത്തുന്നതില്‍ കുടുംബത്തിന് എതിര്‍പ്പുണ്ട്.