C H Muhammedkoya Scholarship: സിഎച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കാന്‍ ഇനിയും സമയമുണ്ട്‌

C H Muhammedkoya Scholarship Last Date: കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് അവസരം. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച സ്വാശ്രയ മെഡിക്കല്‍ അല്ലെങ്കില്‍ എഞ്ചിനിയറിങ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഒരു വിദ്യാര്‍ഥിനിക്ക് ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് അല്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.

C H Muhammedkoya Scholarship: സിഎച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കാന്‍ ഇനിയും സമയമുണ്ട്‌

Representational Image

Updated On: 

06 Feb 2025 21:04 PM

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്കായുള്ള സിഎച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി തുടങ്ങിയ വിഭാഗക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 10വരെയാണ് തീയതി നീട്ടിയത്.

കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് അവസരം. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച സ്വാശ്രയ മെഡിക്കല്‍ അല്ലെങ്കില്‍ എഞ്ചിനിയറിങ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഒരു വിദ്യാര്‍ഥിനിക്ക് ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് അല്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.

ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് 13,000 രൂപയാണ് ലഭിക്കുന്നത്. ബിരുദത്തിന് 5,000 രൂപയും ബിരുദാനന്തര ബിരുദത്തിന് 6,000 രൂപയും പ്രൊഫഷണല്‍ കോഴ്‌സിന് 7,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക. ഒന്നാം വര്‍ഷത്തില്‍ അപേക്ഷിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് പിന്നീടുള്ള വര്‍ഷങ്ങളില്‍ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാന്‍ പാടില്ല. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.

Also Read: CUSAT: കുസാറ്റിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം; വിശദാംശങ്ങളറിയാം

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 80 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. അപേക്ഷകര്‍ക്ക് ദേശസാത്കൃത ബാങ്ക് അല്ലെങ്കില്‍ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും