CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് മെയ് ആറിനോ? ആ നോട്ടീസുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്
CBSE Result 2025 Latest Updates In Malayalam: സിബിഎസ്ഇ റിസല്‍ട്ട് ഈയാഴ്ച തന്നെയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പ് മുതലെടുത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം അരങ്ങ് തകര്‍ക്കുകയാണ്

പ്രതീകാത്മക ചിത്രം
വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പരീക്ഷാഫലങ്ങളുടെ കാത്തിരിപ്പിനുള്ള സമയമാണ്. സിബിഎസ്ഇ, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ്, എസ്എസ്എല്‍സി, പ്ലസ്ടു തുടങ്ങിയ പരീക്ഷകളുടെ ഫലങ്ങള്‍ ഉടനെ തന്നെയുണ്ടാകുമെന്നാണ് സൂചന. ഇതില്‍ എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപന തീയതി മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെയ് ഒമ്പതിനാണ് എസ്എസ്എല്‍സി റിസല്‍ട്ട് പുറത്തുവിടുന്നത്. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ടും ഉടനെ പുറത്തുവന്നേക്കും. റിസല്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. വാല്യുവേഷനടക്കമുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായി. റിസല്‍ട്ട് തയ്യാറുമാണ്. എന്നാല്‍ സൈറ്റിലെ അപ്‌ഡേഷനാണ് റിസല്‍ട്ട് വൈകുന്നതിന് കാരണമെന്നാണ് സൂചന. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് പുറത്തുവന്നതിന് ശേഷം പ്ലസ്ടു ഫലവും പുറത്തുവരും. സിബിഎസ്ഇ പരീക്ഷാഫലം എന്നാണ് വരുന്നതെന്ന് വ്യക്തമല്ല.
സിബിഎസ്ഇ റിസല്‍ട്ട് ഈയാഴ്ച തന്നെയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പ് മുതലെടുത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം അരങ്ങ് തകര്‍ക്കുകയാണ്. സിബിഎസ്ഇ റിസല്‍ട്ട് മെയ് ആറിനു പുറത്തുവരുമെന്ന തരത്തില്‍ ഒരു നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ഈ നോട്ടീസ് സിബിഎസ്ഇ പുറത്തുവിട്ടതല്ല. റിസല്‍ട്ട് തീയതിയെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ബോര്‍ഡ് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചു. കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകള്‍ പിന്തുടരണമെന്നാണ് സിബിഎസ്ഇയുടെ നിര്‍ദ്ദേശം.
റിസല്‍ട്ട് അറിയുന്നതിനുള്ള സൈറ്റുകള്‍
- cbseresults.nic.in
- results.cbse.nic.in
- cbse.nic.in
- digilocker.gov.in
ഡിജിലോക്കര്‍ ആക്ടിവേഷന്‍ ഇങ്ങനെ?
- https://cbseservices.digilocker.gov.in/activatecbse എന്ന ലിങ്ക് ഉപയോഗിക്കുക
- ‘ഗെറ്റ് സ്റ്റാര്‍ട്ടഡ്’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം
- സ്‌കൂളില്‍ നിന്ന് ലഭിച്ച കോഡും, വിശദാംശങ്ങളും നല്‍കുക
- വെരിഫിക്കേഷന്‍, ഒടിപി വാലിഡേറ്റഷന്‍ എന്നിവയാണ് അടുത്ത ഘട്ടം. ഇതിന് മൊബൈല്‍ നമ്പറും നല്‍കണം
Read Also: CBSE Result 2025: ഡിജിലോക്കറിലൂടെയും സിബിഎസ്ഇ റിസല്‍ട്ടറിയാം; എങ്ങനെ? സിമ്പിളാണ്
മുൻകാല ട്രെൻഡുകൾ പ്രകാരം, മെയ് രണ്ടാം വാരം തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം മെയ് 13 നാണ് ഫലം പുറത്തുവിട്ടത്. 2022ല്‍ മെയ് 12ന് പുറത്തുവിട്ടിരുന്നു.