CBSE Result 2025: പുനര്‍മൂല്യനിര്‍ണയ രീതികള്‍ ഇനി പഴയതുപോലെയല്ല, വന്‍ മാറ്റവുമായി സിബിഎസ്ഇ

CBSE changes sequence of the application process for post result activities: മുമ്പ്‌, പുനഃപരിശോധനാ പ്രക്രിയ ഒരു നിശ്ചിത ക്രമത്തിലായിരുന്നു. ആദ്യം മാര്‍ക്കുകളുടെ പരിശോധന, തുടര്‍ന്ന് മൂല്യനിര്‍ണയം നടത്തിയ ആന്‍സര്‍ ബുക്കിന്റെ ഫോട്ടോകോപ്പി ലഭിക്കല്‍, പിന്നീട് പുനര്‍മൂല്യനിര്‍ണയം എന്നിവയായിരുന്നു നേരത്തെയുള്ള നടപടിക്രമങ്ങള്‍. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഈ നടപടിക്രമങ്ങളില്‍ സിബിഎസ്ഇ മാറ്റം വരുത്തി

CBSE Result 2025: പുനര്‍മൂല്യനിര്‍ണയ രീതികള്‍ ഇനി പഴയതുപോലെയല്ല, വന്‍ മാറ്റവുമായി സിബിഎസ്ഇ

സിബിഎസ്ഇ

Updated On: 

03 May 2025 13:57 PM

10, 12 ക്ലാസുകളിലെ റിസല്‍ട്ടിന് ശേഷമുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി സിബിഎസ്ഇ. പ്രധാനമായും പുനര്‍മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട പ്രക്രിയകളിലാണ് മാറ്റം. പുതിയ രീതി പ്രകാരം, വിദ്യാർത്ഥികൾക്ക് വെരിഫിക്കേഷനോ പുനർമൂല്യനിർണ്ണയത്തിനോ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ മൂല്യനിർണ്ണയ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പികൾ ലഭിക്കും. നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും, വ്യക്തത കൊണ്ടുവരുന്നതിനുമാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ്‌, പുനഃപരിശോധനാ പ്രക്രിയ ഒരു നിശ്ചിത ക്രമത്തിലായിരുന്നു. ആദ്യം മാര്‍ക്കുകളുടെ പരിശോധന, തുടര്‍ന്ന് മൂല്യനിര്‍ണയം നടത്തിയ ആന്‍സര്‍ ബുക്കിന്റെ ഫോട്ടോകോപ്പി ലഭിക്കല്‍, പിന്നീട് പുനര്‍മൂല്യനിര്‍ണയം എന്നിവയായിരുന്നു നേരത്തെയുള്ള നടപടിക്രമങ്ങള്‍. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഈ നടപടിക്രമങ്ങളില്‍ സിബിഎസ്ഇ മാറ്റം വരുത്തി.

ഇനി മുതല്‍ മൂല്യനിര്‍ണയം നടത്തിയ ആന്‍സര്‍ബുക്കിന്റെ ഫോട്ടോകോപ്പി ലഭിക്കലാകും ആദ്യ നടപടിക്രമം. അതിനു ശേഷം മാര്‍ക്കുകളുടെ പരിശോധനയോ, അല്ലെങ്കില്‍ പുനര്‍മൂല്യനിര്‍ണയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നടക്കും.

ഈ പുതിയ സംവിധാനം ആന്‍സര്‍ ബുക്ക് വീണ്ടും പരിശോധിക്കുന്നതിന് മുമ്പ് കാണാനും, ലഭിച്ച മാര്‍ക്കുകള്‍, വരുത്തിയ പിശകുകള്‍ എന്നിവയെ കുറച്ച് വ്യക്ത വരുത്താനും വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

ഉത്തരക്കടലാസിലെ ഫോട്ടോകോപ്പി ലഭിച്ചതിനുശേഷം, മാർക്കുകളുടെ പരിശോധനയ്ക്കോ പുനർമൂല്യനിർണ്ണയത്തിനോ അല്ലെങ്കിൽ രണ്ടും നടത്തുന്നതിനോ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി ലഭിക്കുന്നതിനും മാർക്ക് പരിശോധിക്കുന്നതിനും പുനർമൂല്യനിർണ്ണയം നടത്തുന്നതിനുമുള്ള വിശദാംശങ്ങള്‍ 10, 12 ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞു പുറത്തുവിടുമെന്നും സിബിഎസ്ഇ അറിയിച്ചു.

Read Also:  Kerala SSLC Result 2025 : മുന്നോട്ട് കുതിക്കുന്ന എസ്എസ്എല്‍സി വിജയശതമാനം; 10 വര്‍ഷത്തെ ട്രെന്‍ഡ് അതിശയിപ്പിക്കുന്നത്‌

നിലവിലെ സംവിധാനം

  1. മാർക്കുകളുടെ പരിശോധന
  2. മൂല്യനിർണ്ണയം നടത്തിയ ആന്‍സര്‍ ബുക്കിന്റെ ഫോട്ടോകോപ്പി ലഭിക്കല്‍
  3. പുനർമൂല്യനിർണ്ണയം

ഈ വര്‍ഷം മുതലുള്ള പുതിയ രീതി

  1. മൂല്യനിർണ്ണയം നടത്തിയ ആന്‍സര്‍ ബുക്കിന്റെ ഫോട്ടോകോപ്പി ലഭിക്കല്‍
  2. മാർക്കുകളുടെ പരിശോധന അല്ലെങ്കിൽ പുനർമൂല്യനിർണ്ണയം അല്ലെങ്കിൽ രണ്ടും

അതേസമയം, സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കകം റിസല്‍ട്ട് പുറത്തുവിട്ടേക്കും. cbse.gov.incbseresults.nic.inresults.cbse.nic.in എന്നിവ വഴി ഫലം അറിയാം.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി