CSU Recruitment 2025: കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്; അപേക്ഷിക്കേണ്ട രീതി
Central Sanskrit University Recruitment: അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30. അസിസ്റ്റന്റ് പ്രൊഫസർ 58 ഒഴിവുകളും, കോളേജ് ലൈബ്രേറിയനിൽ ഒരൊഴിവുമാണുള്ളത്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.sanskrit.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ നൽകാവുന്നതാണ്.

Csu Recruitment
കേന്ദ്ര സംസ്‌കൃത സർവകലാശാല അധ്യാപക, അനധ്യാപക തസ്തികയിൽ ഒഴിവുകൾ. സംസ്‌കൃതം പ്രോത്സാഹിപ്പിക്കാൻ ആയി നടപ്പിലാക്കുന്ന ആദർശ് സ്‌കീം പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളിലേക്ക് ആണ് നിയമനം നടത്തുക. അസിസ്റ്റന്റ് പ്രൊഫസ്സർ, കോളജ് ലൈബ്രേറിയൻ തസ്തികകളിൽ ആണ് നിയമനം നടത്തുന്നത്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30. അസിസ്റ്റന്റ് പ്രൊഫസർ 58 ഒഴിവുകളും, കോളേജ് ലൈബ്രേറിയനിൽ ഒരൊഴിവുമാണുള്ളത്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.sanskrit.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ നൽകാവുന്നതാണ്.
ALSO READ: കൊച്ചി വാട്ടര്‍ മെട്രോയില്‍ ജോലിയായാലോ; വേഗം അയച്ചോ; സമയം അവസാനിക്കുന്നു
യോഗ്യത
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക്
55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം
യുജിസി 2018 ലെ ചട്ടങ്ങൾ പ്രകാരം നെറ്റ് പാസായിരിക്കണം അല്ലെങ്കിൽ പിഎച്ച്ഡി നേടിയിരിക്കണം
കൈയെഴുത്തുപ്രതി/ എഡിറ്റിംഗ് സ്പെഷ്യലൈസേഷനുള്ള അധിക ആവശ്യകതകൾ
സംസ്കൃത ഭാഷാ പഠന വിഷയങ്ങളിൽ പ്രാവീണ്യം.
വ്യാകരണം, ദർശനം, സാഹിത്യം, ന്യായം, വേദാന്തം തുടങ്ങിയ 11 സംസ്‌കൃത വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മണിപ്പൂരി എന്നി വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 57,700 മുതൽ 1,82,400 രൂപ വരെയാണ് ശമ്പളം.
കോളേജ് ലൈബ്രേറിയൻ
55 ശതമാനം മാർക്കോടെ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം
യുജിസി മാനദണ്ഡങ്ങൾക്കനുസൃതമായി നെറ്റ് / പിഎച്ച്ഡി യോഗ്യത
ക്ലാസിക്കൽ, ഡിജിറ്റൈസ്ഡ് ലൈബ്രറി മാനേജ്‌മെന്റിൽ നല്ല അറിവ് അഭികാമ്യം.
ശമ്പളം- 57700 മുതൽ 182400 രൂപ വരെ