CUET UG Result 2025: കീം പോലെ വിദ്യാര്‍ത്ഥികളെ ചുറ്റിച്ച പരീക്ഷ; സിയുഇടി യുജി ഫലം ഇനി എന്ന്?
How to check CUET UG Result 2025: കീം 2025 പരീക്ഷയിലെ പോലെ സിഇയുടി യുജി ഫലപ്രഖ്യാപനത്തിനും കാലതാമസം നേരിട്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ വിമര്‍ശനം. ഫലപ്രഖ്യാപനം എന്നുണ്ടാകുമെന്ന് സംബന്ധിച്ച് എന്‍ടിഎ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല

പ്രതീകാത്മക ചിത്രം
അണ്ടര്‍ ഗ്രാജ്വേറ്റ് (യുജി) അഡ്മിഷനു വേണ്ടി നടത്തിയ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) പരീക്ഷയുടെ ഫലപ്രഖ്യാപനം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഉടന്‍ പുറത്തുവിടും. ജൂലൈ ആദ്യ വാരം ഫലപ്രഖ്യാപനം പ്രതീക്ഷിക്കാം. ചിലപ്പോള്‍ ഇന്ന് വന്നേക്കാമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. cuet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെയാകും സ്‌കോര്‍കാര്‍ഡ് പുറത്തുവിടുന്നത്. മെയ് 13 മുതൽ ജൂൺ 4 വരെയാണ് പരീക്ഷ നടത്തിയത്. 13.54 ലക്ഷം പേർ പരീക്ഷ എഴുതി. 250-ലധികം കേന്ദ്ര, സംസ്ഥാന, കൽപ്പിത, സ്വകാര്യ സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് സിയുഇടി യുജി (CUET UG).
എങ്ങനെ പരിശോധിക്കാം?
- ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ cuet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ‘CUET UG 2025 സ്കോർകാർഡ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകുക
- ലോഗിന്‍ ചെയ്തുകഴിയുമ്പോള്‍ സ്‌കോര്‍കാര്‍ഡ് ലഭിക്കും
കീം 2025 പരീക്ഷയിലെ പോലെ സിഇയുടി യുജി ഫലപ്രഖ്യാപനത്തിനും കാലതാമസം നേരിട്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ വിമര്‍ശനം. ഫലപ്രഖ്യാപനം എന്നുണ്ടാകുമെന്ന് സംബന്ധിച്ച് എന്‍ടിഎ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
താൽക്കാലിക ഉത്തരസൂചിക പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഉത്തരങ്ങളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനൊപ്പമാണ്, ഫലപ്രഖ്യാപനത്തിലെ കാലതാമസവും വിദ്യാർത്ഥികളെ നിരാശയിലാഴ്ത്തുന്നത്. ഫലം താമസിക്കുന്നത് കേന്ദ്രസര്‍വകലാശാലകളില്‍ ഉള്‍പ്പെടെയുള്ള ബിരുദ പ്രവേശനം വൈകുന്നതിന് കാരണമാകും.