IB Executive Recruitment 2025: ഇന്റലിജൻസ് ബ്യൂറോയിൽ 3,717 ഒഴിവുകൾ; യോഗ്യത ബിരുദം, അറിയേണ്ടതെല്ലാം

IB ACIO Recruitment Details 2025: ഈ നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 19 മുതൽ ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷ നൽകാം.

IB Executive Recruitment 2025: ഇന്റലിജൻസ് ബ്യൂറോയിൽ 3,717 ഒഴിവുകൾ; യോഗ്യത ബിരുദം, അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

16 Jul 2025 17:28 PM

ഇന്റലിജൻസ് ബ്യൂറോ (ഐബി) അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ) എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 3,717 ഒഴിവുകളാണുള്ളത്. ഈ നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 19 മുതൽ ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷ നൽകാം.

അപേക്ഷകർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയിരിക്കണം. 2025 ഓഗസ്റ്റ് 10 പ്രകാരം അപേക്ഷകരുടെ പ്രായം 18നും 27നും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്. 3,717 ഒഴിവുകളിൽ ജനറൽ വിഭാഗത്തിന് 1,537, ഇഡബ്ല്യുഎസിന് 442, ഒബിസിക്ക് 946, എസ്‌സിക്ക് 566, എസ്ടിക്ക് 226 എന്നിങ്ങനെയാണ് ഉള്ളത്.

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 650 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ (PWD), വനിതാ ഉദ്യോഗാർത്ഥികൾക്ക് 550 രൂപയുമാണ് ഫീസ്. അഞ്ച് ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്തുപരീക്ഷ, വിവരണാത്മക പരീക്ഷ, അഭിമുഖം, രേഖാ പരിശോധന, വൈദ്യപരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ALSO READ: എഞ്ചിനീയറിങ് പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാന്‍ ഇനിയും അവസരം, അലോട്ട്‌മെന്റ് തീയതി മാറുമോ?

100 മാർക്കിന്റെ 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് എഴുത്തുപരീക്ഷയിൽ ഉണ്ടാവുക. ഒരു മണിക്കൂർ ആണ് ദൈർഖ്യം. ഓരോ തെറ്റുതരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിയമിക്കുന്നതാണ്. പ്രതിമാസവും 44,900 രൂപ മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദർശിക്കുക.

അപേക്ഷിക്കേണ്ട വിധം:

  • ഔദ്യോഗിക വെബ്‌സൈറ്റായ https://www.mha.gov.in/en സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘IB Executive Recruitment 2025’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
  • അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
  • ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • തുടരാവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ