KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്; മാര്‍ക്ക് പരിശോധിക്കാനും അപകാതകള്‍ പരിഹരിക്കാനും അവസരം

KEAM 2025 Architecture rank list: നാളെ രാത്രി 11.59 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. യോഗ്യതാ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്ക്, പരമാവധി മാര്‍ക്ക് എന്നിവ വെബ്‌പേജില്‍ കാണിച്ചിട്ടുള്ളതു പോലെ ശരിയാണോയെന്നാണ് പരിശോധിക്കേണ്ടത്

KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്; മാര്‍ക്ക് പരിശോധിക്കാനും അപകാതകള്‍ പരിഹരിക്കാനും അവസരം

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2025 | 01:07 PM

ര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച മാര്‍ക്ക്, നാറ്റാ സ്‌കോര്‍ എന്നിവ പരിശോധിക്കുന്നതിനും, അപാകതകളുണ്ടെങ്കില്‍ പരിഹരിക്കുന്നതിനും അവസരം. നാളെ (ജൂലൈ 16) രാത്രി 11.59 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. യോഗ്യതാ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്ക്, പരമാവധി മാര്‍ക്ക് എന്നിവ വെബ്‌പേജില്‍ കാണിച്ചിട്ടുള്ളതു പോലെ ശരിയാണോയെന്നാണ് പരിശോധിക്കേണ്ടത്. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തപാലിലോ, നേരിട്ടോ, ഇമെയില്‍/ഫാക്‌സ് മുഖനേയോ അപേക്ഷകള്‍ അയക്കരുത്.

അപ്‌ലോഡ് ചെയ്ത മാര്‍ക്ക് ലിസ്റ്റ്, സ്‌കോര്‍കാര്‍ഡ് എന്നിവയില്‍ അപാകതകളുണ്ടെങ്കില്‍ മാര്‍ക്കും, നാറ്റാ സ്‌കോറും പരിശോധിക്കുമ്പോള്‍ കാണാനാകില്ല. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അപാകത ഇല്ലാത്ത മാര്‍ക്ക് ലിസ്റ്റോ, സ്‌കോര്‍ കാര്‍ഡോ നിശ്ചിത സമയപരിധിക്കകം അപ്‌ലോഡ് ചെയ്യണം.

അങ്ങനെ ചെയ്തില്ലെങ്കില്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ ലഭ്യമായ മാര്‍ക്ക് പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കുമെങ്കിലും, റാങ്ക് തടഞ്ഞുവയ്ക്കും. നാളെ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കും. മാര്‍ക്ക് പരിശോധിക്കുകയോ, ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തുകയോ ചെയ്തില്ലെങ്കില്‍ നിലവില്‍ ലഭ്യമായിട്ടുള്ള മാര്‍ക്ക് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

Read Also: UGC NET Result June 2025: യുജിസി നെറ്റ്: സ്കോർകാർഡുകൾ എപ്പോൾ പ്രതീക്ഷിക്കാം?, ശ്രദ്ധിക്കേണ്ടത്

മാര്‍ക്ക്/നാറ്റാ സ്‌കോര്‍ പരിശോധിക്കുന്നതിന്

  • cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2025-Candidate Portal’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • ലോഗിന്‍ ചെയ്ത്‌ ‘Mark Verification for Architecture Rank’ എന്ന മെനു ക്ലിക്ക് ചെയ്യുക
  • മാര്‍ക്ക് വിവരങ്ങള്‍ ശരിയാണെങ്കില്‍ ‘No Change’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘Verified and Found correct’ എന്ന ബട്ടണും ക്ലിക്ക് ചെയ്യാം
  • തിരുത്തലുകള്‍ വേണമെങ്കില്‍ ‘Change Required’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ‘Verified and found Mismatch’ എന്ന ഓപ്ഷനും തിരഞ്ഞെടുക്കണം
  • തിരുത്തലുകള്‍ സാധൂകരിക്കുന്ന രേഖകളുടെ പിഡിഎഫ് ഫയല്‍ അപ്‌ലോഡ് ചെയ്യണം
Related Stories
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ