KEAM Rank List 2025: പ്ലസ് ടു മാര്‍ക്ക് നല്‍കേണ്ട സമയപരിധി കഴിഞ്ഞു; കീം റാങ്ക് ലിസ്റ്റ് ഉടനെത്തുമോ?

KEAM Engineering Rank List Expected Date 2025: റാങ്ക് ലിസ്റ്റ് പുറത്തുവരുന്നതോടെ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങളും ആരംഭിക്കും. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ ജൂണ്‍ രണ്ട് വരെയാണ് നേരത്തെ സമയപരിധി അനുവദിച്ചത്. പിന്നീട് ഇത് ജൂണ്‍ നാലിന് വൈകിട്ട് ആറു വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു

KEAM Rank List 2025: പ്ലസ് ടു മാര്‍ക്ക് നല്‍കേണ്ട സമയപരിധി കഴിഞ്ഞു; കീം റാങ്ക് ലിസ്റ്റ് ഉടനെത്തുമോ?

പ്രതീകാത്മക ചിത്രം

Updated On: 

04 Jun 2025 18:04 PM

യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം) മാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞതോടെ കീം റാങ്ക് ലിസ്റ്റ് ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍. എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് എന്നാണ് പുറത്തുവിടുന്നതെന്ന് നിലവില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ 15നകം റാങ്ക് ലിസ്റ്റ് പുറത്തുവന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് നല്‍കേണ്ട സമയപരിധി നിശ്ചയിച്ചിരുന്നത് ജൂണ്‍ അവസാന വാരത്തോടെയായിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ നാലിനാണ് അവസാന തീയതി അനുവദിച്ചത്. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ തവണത്തെക്കാളും നേരത്തെയുണ്ടാകുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

റാങ്ക് ലിസ്റ്റ് പുറത്തുവരുന്നതോടെ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങളും ആരംഭിക്കും. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ ജൂണ്‍ രണ്ട് വരെയാണ് നേരത്തെ സമയപരിധി അനുവദിച്ചത്. പിന്നീട് ഇത് ജൂണ്‍ നാലിന് വൈകിട്ട് ആറു വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

രണ്ടാം വര്‍ഷത്തിലെ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയുടെ മാര്‍ക്കായിരുന്നു വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവരുടെ ബയോടെക്‌നോളജി/ബയോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയുടെ മാര്‍ക്കും പരിഗണിച്ചു. കീം പരീക്ഷ പാസായെങ്കിലും, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടാനാകില്ല.

Read Also: Loco Pilot Salary: 1 ലക്ഷം വരെ തുടക്കം വാങ്ങുന്ന റെയിൽവേ ജോലി, ശമ്പള രഹസ്യം

‘Mark Submission Confirmation Report’ വിദ്യാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത് ഹാര്‍ഡ് കോപ്പിയായോ, സോഫ്റ്റ് കോപ്പിയായോ സൂക്ഷിക്കണമെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങള്‍ അഡ്മിഷന്‍ സമയത്ത് പരിശോധിക്കും. സംശയങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകളുടെ (0471 -2332120, 2338487, 2525300) സേവനം തേടാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി