KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ്; യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതി പുറത്ത്; നിര്‍ണായക അറിയിപ്പ്‌

KEAM rank list 2025 Plus Two marks uploading date announced: രണ്ടാം വര്‍ഷത്തില്‍ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് സമര്‍പ്പിക്കണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവരുടെ കമ്പ്യൂട്ടര്‍ സയന്‍സ്/ബയോളജി/ബയോടെക്‌നോളജി എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. മാര്‍ക്ക് സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല

KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ്; യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതി പുറത്ത്; നിര്‍ണായക അറിയിപ്പ്‌

പ്രതീകാത്മക ചിത്രം

Published: 

29 May 2025 20:39 PM

ഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ (കീം) റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പ്രധാന നടപടിക്രമമായ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. പ്ലസ്ടു/തത്തുല്യം പരീക്ഷയുടെ മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. ജൂണ്‍ രണ്ട് വൈകുന്നേരം മൂന്ന് മണി വരെ മാര്‍ക്ക് സമര്‍പ്പിക്കാം. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്. രണ്ടാം വര്‍ഷത്തില്‍ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് സമര്‍പ്പിക്കണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവരുടെ കമ്പ്യൂട്ടര്‍ സയന്‍സ്/ബയോളജി/ബയോടെക്‌നോളജി എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. മാര്‍ക്ക് സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല.

മാര്‍ക്ക് എങ്ങനെ സമര്‍പ്പിക്കാം?

  • cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ‘KEAM 2025-Candidate Portal’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക
  • അപേക്ഷാ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി ഹോം പേജിലെത്തുക
  • ‘Mark Submission for Engg’ എന്ന മെനു ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് നല്‍കാം

യോഗ്യതാ പരീക്ഷ പാസായ വര്‍ഷം, ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ നല്‍കുമ്പോള്‍ മാര്‍ക്കുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ അതത് ബോര്‍ഡുകള്‍ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് വെബ്‌പേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണാനാകും.

അങ്ങനെ ലഭിച്ചാല്‍ ഈ വിവരങ്ങള്‍ മാര്‍ക്ക് ലിസ്റ്റുമായി താരതമ്യം ചെയ്ത് ശരിയാണോയെന്ന് ഉറപ്പുവരുത്തണം. തുടര്‍ന്ന് ‘Submit Mark data ’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് സമര്‍പ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ട.

Read Also: Kerala Plus One Result 2025: കാത്തിരിപ്പിന് വിരാമം, പ്ലസ് വണ്‍ ഫലപ്രഖ്യാപനം ഉടന്‍, തീയതി പുറത്ത്‌

തിരുത്തുണ്ടെങ്കില്‍ എന്ത് ചെയ്യണം?

വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ കാണുന്ന വിവരങ്ങളും മാര്‍ക്ക്‌ലിസ്റ്റിലെ മാര്‍ക്കും വ്യത്യസ്തമാണെങ്കില്‍ ‘Change’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ശരിയായ വിവരങ്ങള്‍ നല്‍കി ‘Submit mark Data’ എന്ന ബട്ടണും ക്ലിക്ക് ചെയ്യണം. മാര്‍ക്കുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അതത് പരീക്ഷാബോര്‍ഡുകള്‍ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നല്‍കിയിട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പാസായ വര്‍ഷം, ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ നല്‍കുമ്പോള്‍ ദൃശ്യമാകുന്ന പേജില്‍ നിശ്ചിത വിഷയങ്ങളുടെ മാര്‍ക്കുകള്‍ നല്‍കിയതിന് ശേഷം ‘submit Mark Data’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

ഇത്തരത്തില്‍ പരീക്ഷാ ബോര്‍ഡിന്റെ ഡാറ്റ ലഭ്യമല്ലാതിരുന്നതിനാല്‍ മാര്‍ക്ക് രേഖപ്പെടുത്തേണ്ടി വന്ന വിദ്യാര്‍ത്ഥികളും, തിരുത്തലുകള്‍ നടത്തിയവരും മാര്‍ക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ പിഡിഎഫ് ഫോര്‍മാറ്റിലുള്ള മാര്‍ക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണം. ഈ രേഖകള്‍ വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയിലായിരിക്കണം. മാര്‍ക്കുകള്‍ സമര്‍പ്പിച്ചതിന് ശേഷം ‘Mark Submission Confirmation Report’ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. ഹെല്‍പ് ലൈന്‍ നമ്പര്‍: : 0471 – 2525300 , 2332120, 2338487.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്