KEAM Result 2025: കേരള സിലബസുകാർക്ക് വലിയ തിരിച്ചടി, കീം പ്രവേശന ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ എത്തും
KEAM Admission Option Notification Expected Today or Tomorrow: നിലവിൽ കേരള സിലബസിലെ ഏതെങ്കിലും വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ സാധ്യതയുണ്ട് എന്നാണ് വിവരം. എന്നാൽ പ്രവേശനം നടപടികൾ കൂടുതൽ വൈകുന്നത് ഒഴിവാക്കാൻ സർക്കാർ അപ്പിൽ പോകുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Keam Result 2025
തിരുവനന്തപുരം: കീം പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാനമായ അറിയിപ്പ് ഇന്നോ നാളെയോ പുറത്തിറങ്ങും. ഇന്നലെ രാത്രി ആണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചത്. ഏകീകരണത്തിൽ പഴയ ഫോർമുല പ്രകാരമാണ് ഈ റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നത്. ഇത് കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
നേരത്തെ ജൂലൈ ഒന്നാം തീയതി പ്രസിദ്ധീകരിച്ച പുതിയ ഫോർമുല പ്രകാരമുള്ള പട്ടികയിൽ ഒന്നാം റാങ്ക് നേടിയ ആൾ ഇപ്പോൾ ഏഴാം റാങ്കിലേക്ക് താഴ്ത്തപ്പെട്ടു. അതുപോലെ എട്ടാം റാങ്ക് ഉണ്ടായിരുന്ന വിദ്യാർത്ഥി 159 ആം റാങ്കിലും എത്തി. പുതുക്കിയ ലിസ്റ്റ് അനുസരിച്ചുകൊണ്ട് തന്നെ പ്രവേശന നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ തീരുമാനം.
Also Read:ബ്ലോക്ക് തുടർന്നാൽ ടോളില്ല, ഒരാഴ്ച കൂടി നോക്കും; കർശന നിർദ്ദേശവുമായി ഹൈക്കോടതി
നിലവിൽ കേരള സിലബസിലെ ഏതെങ്കിലും വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ സാധ്യതയുണ്ട് എന്നാണ് വിവരം. എന്നാൽ പ്രവേശനം നടപടികൾ കൂടുതൽ വൈകുന്നത് ഒഴിവാക്കാൻ സർക്കാർ അപ്പിൽ പോകുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കേന്ദ്ര പ്രവേശനത്തിനായുള്ള ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഔദ്യോഗികമായി ഉടൻ പുറത്തിറങ്ങുന്നതോടെ വിദ്യാർഥികൾക്ക് പ്രവേശന നടപടികളുമായി മുമ്പോട്ടു പോകാൻ സാധിക്കും.
മെയ് 14 നാണ് ആദ്യ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ റാങ്ക് ലിസ്റ്റ് ആണ് ജൂൺ ഒന്നിന് പ്രസിദ്ധീകരിച്ചത്. ഇന്നലെ അവസാനം നിമിഷം പ്രോസ്പെക്ടസിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടർന്ന് ആണ് ഇപ്പോൾ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്തെത്തിയത്. സംബന്ധിച്ച അറിയിപ്പ് ഉടൻ എത്തുന്നതോടെ കൗൺസിലിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ നടപടികളും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക അറിയിപ്പുകൾക്കായി cee.kerala.gov.in എന്താ വെബ്സൈറ്റ് സന്ദർശിക്കുക.