Kerala Plus One Result 2025: പ്ലസ് വണ്‍ ഫലപ്രഖ്യാപനം വീണ്ടും മാറ്റിയോ? റിസള്‍ട്ട് നാളെയെത്തുമോ ?

Kerala Plus One Result 2025 Will Be Released on June 2: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റും നാളെ പുറത്തുവിടും. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടുന്നത്. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റിലുള്ള സ്‌കൂളുകളില്‍ അഡ്മിഷനെടുക്കാം

Kerala Plus One Result 2025: പ്ലസ് വണ്‍ ഫലപ്രഖ്യാപനം വീണ്ടും മാറ്റിയോ? റിസള്‍ട്ട് നാളെയെത്തുമോ ?

പ്രതീകാത്മക ചിത്രം

Updated On: 

02 Jun 2025 15:21 PM

പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നാളെ (ജൂണ്‍ 2) വൈകിട്ട് മൂന്നിന് ഫലം പ്രഖ്യാപിക്കുമെന്ന് ജനറല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഫലപ്രഖ്യാപനം മാറ്റിയെന്ന് തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ചിലപ്പോള്‍ മൂന്ന് മണിക്ക് മുമ്പ് തന്നെ റിസള്‍ട്ട് പുറത്തുവിടാനും സാധ്യതയുണ്ട്. എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനം പോലെ വാര്‍ത്താ സമ്മേളനം നടത്തിയല്ല പ്ലസ് വണ്‍ ഫലം പ്രഖ്യാപിക്കുന്നത്. പ്രത്യേകിച്ച് അറിയിപ്പുകളില്ലാതെ വെബ്‌സൈറ്റുകളിലേക്ക് നേരിട്ട് പ്രസിദ്ധീകരിക്കുകയാണ് പതിവ്.

Read Also:  Kerala Plus One Result 2025: പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു, ഫലം പരിശോധിക്കാം ഈ മാര്‍ഗങ്ങളിലൂടെ

കഴിഞ്ഞ വര്‍ഷം മെയ് 28നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണ നേരിയ തോതില്‍ താമസിച്ചു. എന്നാല്‍ വലിയ താമസമില്ലാതെ സമയബന്ധിതമായി റിസള്‍ട്ട് പുറത്തുവിടാന്‍ വിദ്യാഭ്യാസ വകുപ്പിനായി. ജൂണില്‍ ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂല്യനിര്‍ണയം, ടാബുലേഷന്‍ അടക്കമുള്ള നടപടികളെല്ലാം പൂര്‍ത്തിയായി. ഫലം പുറത്തുവിടുന്നതിന് മുമ്പുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ്. 4,13,589 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ ഫലം കാത്തിരിക്കുന്നത്. results.hse.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം.

പ്ലസ് വണ്‍ അലോട്ട്‌മെന്റും നാളെ

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റും നാളെ പുറത്തുവിടും. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടുന്നത്. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റിലുള്ള സ്‌കൂളുകളില്‍ അഡ്മിഷനെടുക്കാം.

ആദ്യ അലോട്ട്‌മെന്റിലെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് അവസാനിക്കും. ഇത്തവണ ലഭിച്ചത് 4,62,768 അപേക്ഷകളാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10ന് പുറത്തുവിടും. 16നാണ് മൂന്നാമത്തെ അലോട്ട്‌മെന്റ്. 18ന് ക്ലാസുകള്‍ ആരംഭിക്കും.

.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ