Kerala Plus One Admission 2025 : പ്ലസ് വൺ പ്രവേശനം : നാളെ കൂടി അപേക്ഷിക്കാം, വിശദ വിവരങ്ങൾ അറിയണ്ടേ

Plus One Admission 2025 Last Date To Apply: ഭാവിയിലെ ആശയവിനിമയത്തിനായി അപേക്ഷയിൽ നൽകിയിട്ടുള്ള കോൺടാക്റ്റ് നമ്പർ വിദ്യാർത്ഥിയുടേതോ രക്ഷിതാവിന്റേതോ ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. അത് കൃത്യമായി നൽകണം

Kerala Plus One Admission 2025 : പ്ലസ് വൺ പ്രവേശനം : നാളെ കൂടി അപേക്ഷിക്കാം, വിശദ വിവരങ്ങൾ അറിയണ്ടേ

Plus One admission ( പ്രതീകാത്മക ചിത്രം)

Published: 

19 May 2025 18:58 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് നാളെ കൂടി അവസരം. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത്. ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (HSCAP) പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജൂൺ രണ്ടിനാണ് ആദ്യ ഘട്ട അലോട്ട്മെന്റ്.

 

അപേക്ഷിക്കേണ്ട വിധം

 

  • ഔദ്യോഗിക വെബ്സൈറ്റായ HSCAP പോർട്ടൽ, https://hscap.kerala.gov.in/ സന്ദർശിക്കുക
  • പിന്നീട് കാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കണം
  • ഇതിനായി “CREATE CANDIDATE LOGIN-SWS” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
  • വിശദാംശങ്ങൾ പൂരിപ്പിക്കുക
  • ആവശ്യമായ വ്യക്തിഗത വിവരങ്ങൾ, അക്കാദമിക് വിവരങ്ങൾ, ഇഷ്ടപ്പെട്ട സ്കൂളുകൾ/കോഴ്സുകൾ എന്നിവ നൽകുക.
  • അവശ്യ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക
  • ഇഷ്ടപ്പെട്ട ജില്ല, സ്കൂളുകൾ, സ്ട്രീമുകൾ (സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, വൊക്കേഷണൽ) എന്നിവ തിരഞ്ഞെടുക്കുക.
  • ഒരു ജില്ലയിലെ ഒന്നിലധികം സ്കൂളുകളിലേക്ക് ഒരൊറ്റ അപേക്ഷയിലൂടെ അപേക്ഷിക്കാം. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാൻ പ്രത്യേക അപേക്ഷകൾ സമർപ്പിക്കണം.
  • എല്ലാ വിശദാംശങ്ങളും പരിശോധിച്ച് ഫോം സമർപ്പിക്കുക. ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാ നമ്പർ കുറിച്ചെടുക്കുക.പ്രിന്റൗട്ട് എടുക്കുക

Also read – ഫീസ് വേണ്ട, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകളുമായി എൻസിഇആർടി

സമർപ്പിക്കേണ്ട രേഖകൾ

 

  • മാർക്ക് ഷീറ്റ്
  • ഒറിജിനൽ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്
  • ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ഒറിജിനൽ)
  • ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  • വരുമാന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  • ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • ഒപ്പ് (100kb ൽ താഴെയുള്ള PDF ആയി)

ജനറൽ വിഭാഗത്തിന് അപേക്ഷാ ഫീസ് ₹25 ഉം SC/ST വിഭാഗത്തിന് ₹10 ഉം ആണ്. ഫീസ് സാധാരണയായി അലോട്ട്മെന്റ് ലഭിച്ച ശേഷം സ്കൂളിൽ അഡ്മിഷൻ സമയത്താണ് അടയ്ക്കേണ്ടത്.

പ്രധാനപ്പെട്ട തീയതികൾ

 

  • ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരണം: മെയ് 24
  • ഒന്നാം അലോട്ട്മെന്റ്: ജൂൺ 2
  • രണ്ടാം അലോട്ട്മെന്റ്: ജൂൺ 10
  • മൂന്നാം അലോട്ട്മെന്റ്: ജൂൺ 16
  • ക്ലാസുകൾ ആരംഭിക്കുന്ന തീയതി: ജൂൺ 18
  • സപ്ലിമെന്ററി അലോട്ട്മെന്റ് : ജൂലൈ 23

 

അപേ​ക്ഷയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 

  1. ഒരേ റവന്യൂ ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷ മതിയാകും.
  2. ഭാവിയിലെ ആശയവിനിമയത്തിനായി അപേക്ഷയിൽ നൽകിയിട്ടുള്ള കോൺടാക്റ്റ് നമ്പർ വിദ്യാർത്ഥിയുടേതോ രക്ഷിതാവിന്റേതോ ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. അത് കൃത്യമായി നൽകണം
  3. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് പ്രവേശന നടപടിക്രമം, യോഗ്യതാ മാനദണ്ഡം, ലഭ്യമായ സ്കൂളുകളുടെയും കോഴ്സുകളുടെയും ലിസ്റ്റ് എന്നിവ മനസ്സിലാക്കാൻ പ്രോസ്പെക്ടസ് ശ്രദ്ധാപൂർവ്വം വായിക്കേണ്ടത് അത്യാവശ്യമാണ്.
  4. പ്രോസ്പെക്ടസ് സാധാരണയായി HSCAP വെബ്സൈറ്റിൽ ലഭ്യമാകും.
  5. അപേക്ഷാ പ്രക്രിയയിൽ വിദ്യാർത്ഥികളെ സഹായിക്കാൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകളും കമ്പ്യൂട്ടർ ലാബുകളും ലഭ്യമായിരിക്കും.
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ