Kerala PSC Degree Level Preliminary: ബിരുദതല പ്രാഥമിക പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

Secretariat Assistant Preliminary Examination June 28: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം മുഖ്യപരീക്ഷയുണ്ടാകും. മെയിന്‍ പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ട്

Kerala PSC Degree Level Preliminary: ബിരുദതല പ്രാഥമിക പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

പ്രതീകാത്മക ചിത്രം

Published: 

25 Jun 2025 20:04 PM

കേരള പിഎസ്‌സി സംഘടിപ്പിക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടം ജൂണ്‍ 28ന് നടക്കും. വിവിധ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റി. കോഴിക്കോട് കൊടുവള്ളി ജിഎച്ച്എസ്എസില്‍ പരീക്ഷാകേന്ദ്രം ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 1495248 മുതല്‍ 1495547 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊടുവള്ളി കെഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് പരീക്ഷ എഴുതേണ്ടത്. കോട്ടയം ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് എച്ച്എസില്‍ പരീക്ഷാ കേന്ദ്രം ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 1391370 മുതല്‍ 1391569 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോട്ടയം പെരുമ്പായിക്കാട് പാറമ്പുഴ ഹോളി ഫാമിലി എച്ച്എസിലാണ് പരീക്ഷ എഴുതേണ്ടത്.

ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ പിഎസ്‌സി പ്രൊഫൈലില്‍ ലഭ്യമാണ്. മെയ് 24ന് ആദ്യഘട്ട പരീക്ഷ നടന്നിരുന്നു. 4,579,00 ഉദ്യോഗാര്‍ത്ഥികളാണ് കണ്‍ഫര്‍മേഷന്‍ നല്‍കിയത്. ഇതില്‍ 2,25,369 പേര്‍ക്കാണ് മെയ് 24ന് പരീക്ഷ നടത്തിയത്. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജൂണ്‍ 28ന് അവസരം.

വ്യക്തമായ കാരണങ്ങളാല്‍ ആദ്യ ഘട്ട പരീക്ഷ എഴുതാനാകാത്തവര്‍ക്കും രണ്ടാം ഘട്ടത്തില്‍ അവസരമുണ്ട്. പരീക്ഷ എഴുതാത്തതിന്റെ വ്യക്തമായ കാരണങ്ങള്‍ തെളിവ് സഹിതം കമ്മീഷനെ ബോധിപ്പിക്കാന്‍ പിഎസ്‌സി സമയപരിധി അനുവദിച്ചിരുന്നു. ഈ കാലയളവില്‍ കാരണങ്ങള്‍ പിഎസ്‌സിയെ ബോധിപ്പിച്ചവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വീണ്ടും അവസരം നല്‍കുന്നത്.

Read Also: KEAM Rank List 2025: കീം റാങ്ക് ലിസ്റ്റിന് അധികം കാത്തിരിക്കേണ്ട, ഇനി മണിക്കൂറുകള്‍ മാത്രം?

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം മുഖ്യപരീക്ഷയുണ്ടാകും. മെയിന്‍ പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ട്. തുടര്‍ന്ന് ഇന്റര്‍വ്യൂ. ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളില്‍ മുഖ്യപരീക്ഷ നടത്താനാണ് നീക്കം. അടുത്ത ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി