Kerala LD Clerk Rank List : എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് തീരാന്‍ ഒരാഴ്ച മാത്രം; ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീര്‍ കണ്ടു; ‘വടി’യെടുത്ത് സര്‍ക്കാര്‍

Kerala LD Clerk Rank Appointment: കമ്മീഷന്റെ ഇ വേക്കന്‍സി സോഫ്റ്റ്‌വെയറിലൂടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. ഈ ഒഴിവുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 31ന് അകം വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിലുണ്ട്

Kerala LD Clerk Rank List : എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് തീരാന്‍ ഒരാഴ്ച മാത്രം; ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീര്‍ കണ്ടു; വടിയെടുത്ത് സര്‍ക്കാര്‍

കേരള പിഎസ്‌സി

Published: 

24 Jun 2025 19:37 PM

ല്‍ഡി ക്ലര്‍ക്ക് റാങ്ക് (207/2019) ലിസ്റ്റ് ജൂലൈയില്‍ അവസാനിരിക്കെ എല്ലാ ഒഴിവുകളും കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. റാങ്ക് പട്ടികകളില്‍ നിന്നും കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വകുപ്പുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഒഴിവുകള്‍ ഉണ്ടാകുമ്പോള്‍ തന്നെ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓരോ കലണ്ടര്‍ വര്‍ഷത്തെയും പ്രതീക്ഷിത ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്നു കുറവ് നിയമനങ്ങള്‍ മാത്രമാണ് നടന്നതെന്ന് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കി. പരമാവധി നിയമനങ്ങള്‍ നടത്തണമെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. തുടര്‍ന്നാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

ജൂലൈ 31നാണ് വിവിധ ജില്ലകളിലെ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്. ഇതിന് മുമ്പ് പരമാവധി നിയമനങ്ങള്‍ നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിരമിക്കല്‍, സ്ഥാനക്കയറ്റം, ഡെപ്യൂട്ടേഷന്‍, ദീര്‍ഘകാലത്തേക്കുള്ള അവധി തുടങ്ങിയ കാരണങ്ങളാല്‍ റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

പിഎസ്‌സി വഴി നികത്തേണ്ട എല്ലാ ഒഴിവുകളും കൃത്യമായി മുന്‍കൂട്ടി കണക്കാക്കണം. കമ്മീഷന്റെ ഇ വേക്കന്‍സി സോഫ്റ്റ്‌വെയറിലൂടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. ഈ ഒഴിവുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 31ന് അകം വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിലുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനില്ലെങ്കില്‍ അക്കാര്യവും അറിയിക്കണം.

Read Also: KEAM Rank List 2025: ജൂണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം; കീം റാങ്ക് ലിസ്റ്റ് ഈ മാസം പ്രതീക്ഷിക്കാമോ?

ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉറപ്പുവരുത്തണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

എല്‍ഡി ക്ലര്‍ക്ക്, എല്‍ജിഎസ് തസ്തികകളിലായി ഇരുപതിനായിരത്തിലേറെ പേര്‍ നിയമനം കാത്തുനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 45 ശതമാനത്തോളം പേര്‍ക്കാണ് രണ്ട് റാങ്ക് ലിസ്റ്റുകളിലുമായി ഇതുവരെ നിയമനം ലഭിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മാത്രമാണ് എല്‍ഡി ക്ലര്‍ക്ക് നിയമന ശുപാര്‍ശ ആയിരം കടന്നത്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്