Kerala PSC New Notifcations 2025: എക്‌സൈസ്‌, പൊതുമരാമത്ത് വകുപ്പുകളിലടക്കം അവസരങ്ങള്‍; പിഎസ്‌സിയുടെ പുതിയ വിജ്ഞാപനം 67 തസ്തികകളില്‍

Kerala Public Service Commission New Notifcation Details: സംസ്ഥാനതലത്തിലും (ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, എന്‍സിഎ റിക്രൂട്ട്‌മെന്റ്), ജില്ലാതലത്തിലും (ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) ആണ് വിജ്ഞാപനം പുറത്തുവിടുന്നത്. സംസ്ഥാനതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ പുറത്തുവിടുന്ന വിജ്ഞാപനം ഏതെല്ലാം തസ്തികളിലേക്കാണെന്ന് നോക്കാം

Kerala PSC New Notifcations 2025: എക്‌സൈസ്‌, പൊതുമരാമത്ത് വകുപ്പുകളിലടക്കം അവസരങ്ങള്‍; പിഎസ്‌സിയുടെ പുതിയ വിജ്ഞാപനം 67 തസ്തികകളില്‍

Kerala Public Service Commission

Published: 

25 Jun 2025 | 09:05 PM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് 67 തസ്തികകളില്‍. സംസ്ഥാനതലത്തിലും (ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, എന്‍സിഎ റിക്രൂട്ട്‌മെന്റ്), ജില്ലാതലത്തിലും (ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) ആണ് വിജ്ഞാപനം പുറത്തുവിടുന്നത്. സംസ്ഥാനതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ പുറത്തുവിടുന്ന വിജ്ഞാപനം ഏതെല്ലാം തസ്തികളിലേക്കാണെന്ന് നോക്കാം. ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസര്‍ ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി ആണ് പുതിയതായി വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഒരു തസ്തിക. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും വിജ്ഞാപനം പുറത്തുവിടും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്‌-തസ്തികമാറ്റം വഴി) തസ്തികയിലേക്കും വിജ്ഞാപനം വരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്-ഹോമിയോ വിഭാഗം), മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി വകുപ്പില്‍ തസ്തികമാറ്റം വഴി), സയന്റിഫിക് ഓഫീസര്‍ (കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി) എന്നീ തസ്തികകളിലേക്കും പുതിയ വിജ്ഞാപനമുണ്ട്.

അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍, പ്രിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ (രണ്ടും സ്റ്റേറ്റ് ആര്‍ക്കൈവ്‌സില്‍), എക്‌സൈസ് വകുപ്പില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി, ജിയോഫിസിക്കല്‍ അസിസ്റ്റന്റ് (ഗ്രൗണ്ട് വാട്ടര്‍ വകുപ്പ്), റേഡിയോഗ്രാഫര്‍ ഗ്രേഡ് 2 (മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്) എന്നീ തസ്തികകളിലും അവസരമുണ്ട്.

Read Also: Kerala PSC Degree Level Preliminary: ബിരുദതല പ്രാഥമിക പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

ലോ ഓഫീസര്‍ (കോപ്പറേറ്റീവ് ബാങ്ക്), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്), ബീ കീപ്പിങ് ഫീല്‍ഡ് മാന്‍ (ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്), ട്രേഡ്‌സ്മാന്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), കെഎസ്എഫ്ഇയില്‍ പ്യൂണ്‍/വാച്ച്മാന്‍ (കെഎസ്എഫ്ഇയിലെ പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് മാത്രമാണ് ഈ അവസരം), ഓഫീസ് അസിസ്റ്റന്റ് (കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്), ഫിനാന്‍സ് അസിസ്റ്റന്റ് (മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ), ടിക്കറ്റ് ഇഷ്യൂര്‍ കം മാസ്റ്റര്‍ (ഷിപ്പിങ് & ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍), ഗാര്‍ഡ് (കേരള സെറാമിക്‌സ്) എന്നീ തസ്തികകളിലേക്കും സംസ്ഥാന തലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ നിയമനം നടത്തും. സംസ്ഥാന തലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ആകെ 22 തസ്തികകളിലാണ് അവസരം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്