Mannarasala Ayilyam: സ്കൂളുകൾക്ക് 12ന് അവധി; മണ്ണാറശ്ശാല ആയില്യം മഹോത്സവം പ്രാദേശിക അവധി പ്രഖ്യാപിച്ചു

Mannarasala Ayilyam Holiday: പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം 10, 11, 12 തീയതികളിലാണ് നടക്കുന്നത്. 12നാണ് ആയില്യം മഹോത്സവം. മലയാള മാസമായ തുലാമാസത്തിലെ ആയില്യം നാളാണ് ക്ഷേത്രത്തിലെ പ്രധാന ദിവസം.

Mannarasala Ayilyam: സ്കൂളുകൾക്ക് 12ന് അവധി; മണ്ണാറശ്ശാല ആയില്യം മഹോത്സവം പ്രാദേശിക അവധി പ്രഖ്യാപിച്ചു

Mannarasala Ayilyam

Published: 

05 Nov 2025 06:54 AM

ആലപ്പുഴ: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി (Mannarasala Ayilyam Holiday) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. എന്നാൽ പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം 10, 11, 12 തീയതികളിലാണ് നടക്കുന്നത്. 12നാണ് ആയില്യം മഹോത്സവം.

ഇതിന് മുന്നോടിയായി ക്ഷേത്രത്തിൽ പൂജകൾ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ എസ് നാഗദാസ്, എൻ ജയദേവൻ എന്നിവർ അറിയിച്ചു. നവംബർ പത്തിന് പുണർതം നാളിൽ കാവിലെ പൂജകൾ പൂർത്തിയാകുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ആയില്യം മഹോത്സവത്തോട് അനുബന്ധിച്ച് പ്രത്യക കലാപരിപാടികളും പൂജകളും ക്ഷേത്രത്തിൽ അരങ്ങേറും.

ALSO READ: സ്‌കൂളുകള്‍ക്കായി എഐ പാഠ്യപദ്ധതി ഒരുങ്ങുന്നു

10ന് രാത്രി 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്‌ജലി അരങ്ങേറുന്നതാണ്. പൂയം നാളിലും പ്രത്യേക പൂജകൾ അനുഷ്ടിക്കും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശാല ഒരു പുരാതന തീർഥാടന കേന്ദ്രവും നാ​ഗരാജാ ക്ഷേത്രവുമാണ്. മലയാള മാസമായ തുലാമാസത്തിലെ ആയില്യം നാളാണ് ക്ഷേത്രത്തിലെ പ്രധാന ദിവസം.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം