NAM Kerala Recruitment: നാഷണല്‍ ആയുഷ് മിഷനില്‍ നിരവധി തസ്തികകളില്‍ അവസരം; ഒഴിവുകള്‍ മലപ്പുറത്ത്
NAM Kerala Recruitment 2025 Notification out: വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ഫോർമാറ്റ് ഒഴികെയുള്ള ഏതെങ്കിലും ഫോർമാറ്റിൽ സമർപ്പിക്കുന്ന അപേക്ഷ സ്വീകരിക്കില്ല. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം

National Ayush Mission Kerala
നാഷണൽ ആയുഷ് മിഷന്റെ മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോർട്ടിംഗ് യൂണിറ്റ് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിച്ചതിന് ശേഷം യോഗ്യതയുണ്ടെങ്കില്‍ മാത്രം അപേക്ഷിക്കുക. ദ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, പെയിൻ & പാലിയേറ്റീവ് കാൻസർ കെയർ സെന്റർ, വണ്ടൂർ പിഒ, മലപ്പുറം- 679328 എന്ന വിലാസത്തിലേക്ക് ജൂലൈ 16ന് മുമ്പ് അപേക്ഷ അയയ്ക്കണം. നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ഫോർമാറ്റ് ഒഴികെയുള്ള ഏതെങ്കിലും ഫോർമാറ്റിൽ സമർപ്പിക്കുന്ന അപേക്ഷ സ്വീകരിക്കില്ല. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഇല്ലാത്ത അപേക്ഷകൾ സ്വീകരിക്കില്ല.
അഭിമുഖം വഴിയാണ് നിയമനം. 20 അല്ലെങ്കിൽ അതിൽ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ അഭിമുഖത്തോടൊപ്പം എഴുത്തുപരീക്ഷയും നടത്തുന്നതാണ്. nam.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദാംശങ്ങളും അപേക്ഷാ ഫോര്‍മാറ്റും നല്‍കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തിലാണ് വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്. തസ്തിക, യോഗ്യത, പ്രായപരിധി, പ്രതിമാസ വേതനം തുടങ്ങിയവ ചുവടെ.
മൾട്ടി പർപ്പസ് വർക്കർ
ഹയർ സെക്കൻഡറി, കമ്പ്യൂട്ടർ പരിജ്ഞാനം, എംഎസ് ഓഫീസ്. 40 വയസ്സ്. 10500
ആയുർവേദ തെറാപ്പിസ്റ്റ്
കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്)/NARIP ചെറുതുരുത്തി നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്. 40 വയസ്സ്. 14700
നഴ്സിംഗ് അസിസ്റ്റന്റ്
ANM/തത്തുല്യം. 40 വയസ്സ്. 11550
ലാബ് ടെക്നീഷ്യൻ
അംഗീകൃത സർവകലാശാല അംഗീകരിച്ച ബിഎസ്‌സി എംഎൽടി / അംഗീകൃത സ്ഥാപനം അംഗീകരിച്ച ഡിഎംഎൽടി. 40 വയസ്സ്. 14700
യോഗ ഡെമോൺസ്‌ട്രേറ്റർ
ബിഎൻവൈഎസ്/എംഎസ്‌സി (യോഗ)/എംഫിൽ (യോഗ)/പിജി യോഗയിൽ കുറഞ്ഞത് ഒരു വർഷത്തെ കാലാവധിയുള്ള ഡിപ്ലോമ/യോഗയിൽ അംഗീകൃത ഒരു വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ്. 40 വയസ്സ്. 17850
എംപിഡബ്ല്യു-എൻപിപിഎംഒ പ്രോജക്റ്റ് (ഓസ്റ്റിയോ ആർത്രൈറ്റിസും മറ്റ് മസ്കുലോസ്കെലെറ്റൽ ഡിസോർഡറുകളും തടയുന്നതിനുള്ള ദേശീയ പരിപാടി)
എഎന്‍എം/ജിഎന്‍എം (എംഎസ് ഓഫീസില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്‍പ്പെടെ) ബിഎസ്‌സി നഴ്‌സിങ് ആയുര്‍വേദന (ഐഎസ്എം പിഎച്ച്പിക്ക് വേണ്ടി). 40 വയസ്സ്. 15000
എംപിഡബ്ല്യു- കാരുണ്യ പദ്ധതി
കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്) ഉള്ള ബിസിസിപിഎൻ/സിസിപിഎൻ എഎൻഎം/ജിഎൻഎം. ബിസിസിപിഎൻ/സിസിസിപിഎൻ ഉദ്യോഗാർത്ഥികൾ/ബിഎസ്‌സി നഴ്‌സിംഗ് ആയുർവേദ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുൻഗണന. 40 വയസ്സ്. 15000
എംപിഡബ്ല്യു-ആയുർവേദം
എച്ച്എസ്ഇ/വിഎച്ച്എസ്ഇ (ബയോ-സയൻസ്). ഡിസിഎയും വേണം. 40 വയസ്സ്. 15000
എംപിഎച്ച്ഡബ്ല്യു
കേരള നഴ്‌സിംഗ് & മിഡ്‌വൈഫ് കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ അംഗീകൃത നഴ്‌സിംഗ് സ്‌കൂളിന്റെ അംഗീകാരമുള്ള ജിഎൻഎം നഴ്‌സിംഗ്/ അംഗീകൃത സർവകലാശാലയുടെ അംഗീകാരമുള്ള ബിഎസ്‌സി നഴ്‌സിംഗ്. 40 വയസ്സ്. 15000
എംപിഡബ്ല്യു-ആയുർകർമ്മ
പത്താം ക്ലാസ് പാസും പഞ്ചകർമ്മയിൽ പ്രവൃത്തിപരിചയവും. 40 വയസ്സ്. 10500