NEET PG 2025: നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു, ഒറ്റ ഷിഫ്റ്റാക്കും, കാരണം ഇതാണ്‌

NEET-PG 2025 Postponed To Be Held In Single Shift: പരീക്ഷ എഴുതുന്നവര്‍ക്ക് തുല്യനീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി രണ്ട് ഷിഫ്റ്റുകളിലായി നടത്തുന്നത് തടഞ്ഞത്. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി

NEET PG 2025: നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു, ഒറ്റ ഷിഫ്റ്റാക്കും, കാരണം ഇതാണ്‌

പ്രതീകാത്മക ചിത്രം

Published: 

02 Jun 2025 19:30 PM

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് (നീറ്റ് പിജി) 2025 മാറ്റിവച്ചു. പരീക്ഷ രണ്ട് ഷിഫ്റ്റുകളില്‍ നടത്തുന്നതിനെതിരെയുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ സയൻസസ് (എൻ‌ബി‌ഇ‌എം‌എസ്) പരീക്ഷ മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. രണ്ട് ഷിഫ്റ്റുകൾക്ക് പകരം ഒറ്റ ഷിഫ്റ്റിൽ നീറ്റ് പിജി നടത്തണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തുമെന്ന് എൻ‌ബി‌ഇ‌എം‌എസ് വ്യക്തമാക്കി. ഒറ്റ ഷിഫ്റ്റ് പരീക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ വേണ്ടതിനാലാണ് പരീക്ഷ മാറ്റിയത്. പുതിയ പരീക്ഷാത്തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും.

പുതുക്കിയ പരീക്ഷാ തീയതി, പുതിയ സിറ്റി ഇന്റിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് റിലീസ് തീയതികൾ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവയില്‍ ലഭ്യമാകും. നീറ്റ് പിജിയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഇന്ന് പുറത്തുവിടാനായിരുന്നു തീരുമാനം. എന്നാല്‍ പരീക്ഷാത്തീയതി നീട്ടിയതോടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തുവിടുന്നതും വൈകും.

എംഡി, എംഎസ്, പിജി ഡിപ്ലോമ തുടങ്ങിയ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി എൻ‌ബി‌ഇ‌എം‌എസ് നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് പി‌ജി. പരീക്ഷ എഴുതുന്നവര്‍ക്ക് തുല്യനീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി രണ്ട് ഷിഫ്റ്റുകളിലായി നടത്തുന്നത് തടഞ്ഞത്.

Read Also: Kerala Plus One Admission 2025: പ്ലസ് വണ്‍ പ്രവേശനസമയത്ത് എത്ര രൂപ സ്‌കൂള്‍ അധികാരികള്‍ക്ക് ഈടാക്കാം? കണക്കുകള്‍ പുറത്ത്‌

രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രണ്ട് ചോദ്യപേപ്പറുകള്‍ക്ക് ഒരേ പോലെയാകാനാകില്ലെന്നും, രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളെ ഒരേ പോലെ പരിഗണിക്കുന്നതായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് ചോദ്യപേപ്പറുകള്‍ക്ക് ഒരേ പോലെയാകാനാകില്ലെന്നും, രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളെ ഒരേ പോലെ പരിഗണിക്കുന്നതായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്