NEET UG 2025: നീറ്റ് യുജി 2025; അഡ്മിറ്റ് കാർഡ് എത്തി, എങ്ങനെ ഡൗൺലോഡ് ചെയ്യാം?

NEET UG 2025 Admit Card Out: മെയ് 4ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

NEET UG 2025: നീറ്റ് യുജി 2025; അഡ്മിറ്റ് കാർഡ് എത്തി, എങ്ങനെ ഡൗൺലോഡ് ചെയ്യാം?

പ്രതീകാത്മക ചിത്രം

Published: 

01 May 2025 | 03:38 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് 2025 (NEET UG) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇനി നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. മെയ് 4ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in ൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ്, എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് യുജി. മെയ് 4 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി 2025 പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. അഡ്മിറ്റ് കാർഡും ഫോട്ടോ ഐഡിയും ഇല്ലാത്ത പക്ഷം ഉദ്യോഗാർത്ഥികളെ ഒരു സാഹചര്യത്തിലും പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് അപേക്ഷകർ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. അഡ്മിറ്റ് കാർഡിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ ഉടൻ തന്നെ എൻ‌ടി‌എയുടെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് തിരുത്തലുകൾ വരുത്തണം.

ALSO READ: പ്ലസ്ടു പരീക്ഷാ ഫലം തീയ്യതി തീരുമാനമായി, സൂചനകൾ

നീറ്റ് യുജി അഡ്മിറ്റ് കാർഡ് 2025: ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ

  • എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക.
  • ഹോംപേജിൽ ലഭ്യമായ ‘NEET UG 2025 അഡ്മിറ്റ് കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതി/ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അഡ്മിറ്റ് കാർഡിന്റെ ഒന്നിലധികം പകർപ്പുകൾ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

നീറ്റ് യുജി പരീക്ഷ എഴുതുന്നവർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. എല്ലാ നിർബന്ധിത രേഖകളും കൈവശം വയ്ക്കുകയും പരീക്ഷാ ദിവസത്തെ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കൂ.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ