RRB NTPC 2025: ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷാനഗരം ഇപ്പോള്‍ അറിയാം, അഡ്മിറ്റ് കാര്‍ഡ് പിന്നാലെ
RRB NTPC City Intimation Slip 2025 OUT: എക്‌സാം സിറ്റിയെക്കുറിച്ച് നേരത്തെ അറിയാന്‍ ഈ 'സിറ്റി ഇൻറിമേഷൻ സ്ലിപ്പ്' സഹായിക്കും. ഇത് യാത്രാ നേരത്തെ ആസൂത്രണം ചെയ്യാനും ഉപകരിക്കും. പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. സിറ്റി ഇൻറിമേഷൻ സ്ലിപ്പ് അഡ്മിറ്റ് കാര്‍ഡിന് പകരമല്ല

Train Engine
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആര്‍ആര്‍ബി) നടത്തുന്ന നോണ്‍ ടെക്‌നിക്കല്‍ (ആര്‍ആര്‍ബി) നടത്തുന്ന നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (എന്‍ടിപിസി) തസ്തികയിലേക്കുള്ള പരീക്ഷ നടക്കുന്ന സിറ്റി ഏതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പരിശോധിക്കാം. വിവിധ ആര്‍ആര്‍ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. ജൂണ്‍ അഞ്ച് മുതല്‍ 24 വരെയാണ് പരീക്ഷ നടത്തുന്നത്. തുടക്കത്തില്‍ പരീക്ഷയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ ഇപ്പോള്‍ പരീക്ഷാ നഗരത്തെക്കുറിച്ച് അറിയാനാകൂ. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് ഉടന്‍ ലഭ്യമാകും. അതായത്, പരീക്ഷ നടക്കുന്നതിന് 10 ദിവസം മുമ്പാകും ഓരോ ഉദ്യോഗാര്‍ത്ഥിക്കും പരീക്ഷാനഗരത്തെക്കുറിച്ച് അറിയാനാകുക.
പരീക്ഷാ നഗരത്തെക്കുറിച്ച് നേരത്തെ അറിയാന്‍ ഈ ‘സിറ്റി ഇൻറിമേഷൻ സ്ലിപ്പ്’ സഹായിക്കും. ഇത് യാത്രാ നേരത്തെ ആസൂത്രണം ചെയ്യാനും ഉപകരിക്കും. പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. സിറ്റി ഇൻറിമേഷൻ സ്ലിപ്പ് അഡ്മിറ്റ് കാര്‍ഡിന് പകരമല്ല.
സിറ്റി ഇൻറിമേഷൻ സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- ആര്‍ആര്‍ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹോം പേജില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്
- അല്ലെങ്കില്‍ https://rrb.digialm.com/EForms/configuredHtml/33015/94346/login.html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- രജിസ്‌ട്രേഷന്‍ നമ്പറും, പാസ്‌വേഡും നല്‍കുക. ജനിച്ച തീയതി, മാസം, വര്‍ഷം എന്നിവയാണ് പാസ്‌വേഡ്
- തുടര്‍ന്ന് CAPTCHA നല്‍കി ലോഗിന്‍ ചെയ്യാം. ഇതില്‍ പരീക്ഷാനഗരത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭ്യമാകും.
Read Also: RRB NTPC Exam 2025: ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷാതീയതിയില്‍ മാറ്റം; മോക്ക് ടെസ്റ്റ് നടത്താന്‍ അവസരം
അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍?
അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് ഡൗണ്‍ലോഡ് ചെയ്യാം. അതായത് ജൂണ്‍ അഞ്ചിന് പരീക്ഷയുള്ളവര്‍ക്ക് ജൂണ്‍ ഒന്നിനാകും അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നത്. നേരത്തെ ജൂണ്‍ 23 വരെയായിരുന്നു പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ജൂണ്‍ 24 വരെ നീട്ടുകയായിരുന്നു. മോക്ക് ടെസ്റ്റിനുള്ള ലിങ്കും പുറത്തുവിട്ടിട്ടുണ്ട്.